ഗ്രീന്‍ പ്രോട്ടോകോള്‍ ജില്ലാ കലക്ടര്‍ അമിത് മീണ പ്രകാശനം ചെയ്തു

Cover Story

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്‍ തയ്യാറാക്കിയ ഗ്രീന്‍പ്രോട്ടോകോള്‍ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ അമിത് മീണ പ്രകാശനം ചെയ്തു. കലക്ടറുടെ നോട്ടീസ് ബോര്‍ഡില്‍ പോസ്റ്റര്‍ പതിച്ചായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ജയ്.പി.ബാല്‍, അസി. കോ-ഓഡിനേറ്റര്‍ സി.സൈനുദ്ധീന്‍, പ്രോഗ്രാം ഓഫീസര്‍ ഒ. ജ്യോതിഷ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് വിനീത്.കെ എന്നിവര്‍ പങ്കെടുത്തു.
സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ എം.എസ്.പി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സഹായത്തോടെയാണ് പോസ്റ്ററുകള്‍ പതിച്ചത്.

RELATED NEWS

Leave a Reply