ജില്ലാ കലക്ടറുടെ താലൂക്കതല ജനസമ്പര്‍ക്ക പരിപാടി പെരിന്തല്‍മണ്ണയില്‍ നടന്നു .

Cover Story

ജില്ലാ കലക്ടര്‍ പെതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി പെരിന്തല്‍മണ്ണയില്‍ പൂര്‍ത്തിയായി. പെരിന്തല്‍മണ്ണ ടൌൺ ഹാളില്‍ നടന്ന പരിപാടിയില്‍ ആകെ 620 പരാതികളാണ് ലഭിച്ചത്. 298 പരാതികള്‍ നേരത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിച്ചിരുന്നു . 322 പരാതികള്‍ ജനസമ്പര്‍ക്ക വേദിയിലും ലഭിച്ചു. ഇതില്‍ 61 എണ്ണം ഭിന്നശേഷിക്കാരുടെ പരാതികളാണ്. പരാതികളില്‍ ജില്ലാ കലക്ടര്‍ അമിത് മീണ നേരിട്ട് തീര്‍പ്പ് കല്‍പ്പിക്കുകയും ചിലകേസുകളില്‍ ജില്ലാ തല ഉദേ്യാഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. കുടിവെള്ള പ്രശ്‌നങ്ങള്‍, വഴിതര്‍ക്കങ്ങള്‍, റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ പരാതികളായിരുന്നു കൂടുതലും.
ജില്ലാ കലക്ടറുടെ അടുത്ത ജനസമ്പര്‍ക്ക പരിപാടി ആഗസ്ത് 29 ന് മഞ്ചേരി ടൌൺ ഹാളില്‍ നടക്കും. തുടർന്ന് തിരൂര്‍ താലൂക്കിലേത് ആഗസ്ത് 30ന് തിരൂര്‍ ഹാളിലും നടക്കും.
ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ടി. വിജയന്‍, ഡപ്യുട്ടി കലക്ടര്‍മാരായ സി. അബ്ദുല്‍ റഷീദ്, രമ.പി.കെ, നിര്‍മ്മലകുമാരി., ആര്‍.ഡി.ഒ.ഡോ. ജെ.ഒ. അരു, തഹസില്‍ദാര്‍ എം.എന്‍.മെഹറലി., അഡീഷണല്‍ തഹസില്‍ദാര്‍ ലത.കെ. തുടങ്ങിയവര്‍ അദാലത്തിന് നേത്യത്വം നല്‍കി.

RELATED NEWS

Leave a Reply