തടിയന്റവിട നസീറിനെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്>>

Cover Story, Kerala News

ബംഗളൂരു സ്‌ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ തടിയന്റവിട നസീറിനെ ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കേസിന്റെ ഭാഗമായി നസീറിനെ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.
കേസില്‍ തടിയന്റവിട നസീറിനെ ചോദ്യംചെയ്യാന്‍ അനുമതി തേടി കേരള പൊലിസ് ബംഗളൂരു എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സ്‌ഫോടനക്കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മൊഴിമാറ്റാന്‍ ശ്രമം നടന്നു എന്ന ആരോപണത്തിെന്റ അടിസ്ഥാനത്തിലാണ് കേരള പൊലിസ് നടപടി. തടിയന്റവിട നസീറിനായി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് എറണാകുളം സ്വദേശി ഷഹനാസ്, കണ്ണൂര്‍ സ്വദേശി തസ്‌ലീം എന്നിവര്‍ അറസ്റ്റിലായിരുന്നു. നസീര്‍ ഷഹനാസിന് കൈമാറിയ കത്തുകളും മൊബൈല്‍ ഫോണും പൊലിസ് പിടിച്ചെടുത്തിരുന്നു.

RELATED NEWS

Leave a Reply