ദേശീയ വിര വിമുക്ത ദിനാചരണം: വിരഗുളിക വിതരണം ചെയ്തു

Cover Story

ആരോഗ്യവകുപ്പിന്റെ ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡ് എ.പി.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. കുട്ടികളില്‍ കാണുന്ന വിളര്‍ച്ച രോഗത്തിന്റെ പ്രധാന കാരണം അവരിലെ വിരബാധയാണെന്നും അതിനെ പ്രതിരോധിക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ വിരഗുളിക കഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.. മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സൻ സി.എച്ച്. ജമീല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന മുഖ്യ പ്രഭാഷണം നടത്തി. യുണിസെഫ് കൻസല്‍ട്ടന്റ് ഡോ.സന്തോഷ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ് അക്കൗണ്ട്‌സ് ഓഫീസര്‍ അബ്ദുള്‍ സമദ,് പ്രിന്‍സിപ്പാള്‍ മനോജ് കുമാര്‍, ജില്ലാ മാസ്മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.രാജു, ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ഹമീദ് പി.കെ, ജൂനിയര്‍ കൻസല്‍ട്ടന്റ് ദിവ്യ, ജെ.എച്ച്.ഐ പ്രമോജ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷിബുലാല്‍ സ്വാഗതവും ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ആര്‍ രേണുക നന്ദിയും പറഞ്ഞു.

RELATED NEWS

Leave a Reply