നിവാപം – 2017 മാര്‍ച്ച് 11 ശനിയാഴ്ച വെള്ളിനേഴി ഒളപ്പമണ്ണ മന

Cover Story

അനശ്വര കഥകളി നാട്യാചാര്യന്‍ പത്മഭൂഷണ്‍ ഡോ.കലാ.രാമന്‍കുട്ടിനായരുടെ ഓര്‍മ്മ ശാശ്വതീകരിക്കുന്നതായി കലാഗ്രാമമായ വെള്ളിനേഴി ഗ്രാമപഞ്ചായത്ത് നടത്തി വരുന്ന അനുസ്മരണ പരിപാടി അദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷികമായ നിവാപം – 2017 മാര്‍ച്ച് 11 ശനിയാഴ്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിð വെച്ച് നടത്തുന്നു. വെള്ളിനേഴി ഗ്രാമപഞ്ചായത്തും നിവാപം 2017 സംഘാടക സമിതിയുമാണ് സംഘാടനം നിര്‍വഹിക്കുന്നത്. കേരള കലാമണ്ഡലവും കേരള സംഗീത നാടക അക്കാദമിയും പിന്തുണയേകുന്നു.
2017 മാര്‍ച്ച് 11 ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് രാമന്‍കുട്ടിയാശാന്റെ വസതിയിലുള്ള സ്മൃതി മണ്ഡപത്തിð നിന്ന് പകരുന്ന ദീപ ശിഖ ഒളപ്പമണ്ണ മനയിð നിവാപം വേദിയിð തെളിയിക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നാലുമണിക്ക് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, ആറുമണിക്ക് അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും നടക്കും. രാമന്‍കുട്ടി നായരാശാന്റെ സ്മരണാര്‍ത്ഥം ഗ്രാമപഞ്ചായത്ത് നðകി വരുന്ന നിവാപം 2017 കഥകളി പുസ്‌കാരം പ്രശസ്ത കഥകളിമേള കലാകാരനും തായമ്പക വിദഗ്ദനുമായ കലാ. ബലരാമന് സമര്‍പ്പിക്കും. ഗ്രാമപഞ്ചായത്തിന്റെ ഗ്രാമകല – 2017 പുരസ്‌കാരം പരിചമുട്ടു കലാകാരന്‍മാരിð പ്രമുഖനായ അടയ്ക്കാപുത്തൂര്‍ മുïംമൂച്ചിക്കð . ശങ്കരനാശാന് സമര്‍പ്പിക്കും .രാമന്‍കുട്ടിയാശാന്റെ കുടുംബം നðകിവരുന്ന കഥകളി പുരസ്‌കാരം ‘രാജസം’ നðകും.രാത്രി 8 മുതð പുലരും വരെ പ്രശസ്തര്‍ അണിനിരക്കുന്ന കല്യാണസൗഗന്ധികം, ബാലിവിജയം, ദുര്യോധനവധം കഥകളി നടക്കും.

RELATED NEWS

Leave a Reply