പൊലീസ് ട്രൈനികള്‍ക്ക് ജീവന്‍ രക്ഷാ മാര്‍ഗങ്ങളെ കുറിച്ച്അറിവ് നൽകാനായി ഏകദിന പരിശീനം നല്‍കി

Cover Story

ദുരന്ത സാഹചര്യങ്ങളില്‍ അടിസ്ഥാന ജീവന്‍ രക്ഷാ മാര്‍ഗങ്ങളെ കുറിച്ച് പ്രാപ്തരാക്കുന്നതിനു വേണ്ടി പൊലീസ് ട്രൈനികള്‍ക്ക് ഏകദിന സമഗ്ര പരിശീലനം നല്‍കി. ആരോഗ്യ വകുപ്പ് മലബാര്‍ സ്‌പെഷല്‍ പൊലീസ് ജനമൈത്രി യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിശീലനം നല്‍കിയത്.
എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി കമാന്‍ഡന്റ് കുരികേശ് മാത്യു ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ ഡോ. കെ. സക്കീന അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. മുഹമ്മദ് ഇസ്മായില്‍ പരിശീലന പദ്ധതി വിശദീകരിച്ചു. കോട്ടക്കല്‍ മിംസ് ആശുപത്രി എമര്‍ജന്‍സി മെഡിസിന്‍ മേധാവി ഡോ. യാസര്‍ ചോമയില്‍, കോഡിനേറ്റര്‍ പി. ദിലീപ്, അസിസ്റ്റന്റ് കമാന്‍ഡന്റ് സി. അശോകന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം. വേലായുധന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ കെ.പി സാദിഖ് അലി, കെ. ഷാനവാസ്, സുഖേഷ് എന്നിവര്‍ സംസാരിച്ചു.

RELATED NEWS

Leave a Reply