പോലീസ്‌ സ്റ്റേഷൻ സന്ദർശനം വിദ്യാർഥികളിൽ നവ്യാനുഭവമായി മാറി

Cover Story

പോലീസ് എന്ന് കേൾക്കുമ്പോഴേക്കും പേടിച്ച് ഓടിയോളിക്കുന്ന കുരുന്നുകൾക്ക്
പോലീസ് സ്റ്റേഷൻ സന്ദർശനം
നവ പാഠമായിമാറി….

പൊതുസ്ഥാപനങ്ങൾ സന്ദർശിക്കുന്നതി ന്റെ ഭാഗമയാണ് കുരുന്നുകൾ കച്ചേരികുന്ന് പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്…
എസ്.ഐ ലിബി സാറിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ
മിഠായി നൽകി സ്വീകരിച്ചു.
പേടിച്ച് വിറച്ച ചിലർക്ക് അതാശ്വാസമായി.

സ്റ്റേഷന്റെ ഉള്ളിലേക്ക് കയറിയ വിദ്യാർത്ഥികൾ ആദ്യം ലോക്കപ്പ് സന്ദർശിച്ചു. ലോക്കപ്പ് ശൂന്യമാണെങ്കിലും കുട്ടികളുടെ കുന്നുമനസ്സിലെ ചോദ്യങ്ങൾക്ക് മുന്നിൽ പോലീസ് തൊപ്പിയൂരി…. ” സാറേ… ഇതിന്റെ ഉള്ളിൽ ഇടുന്ന കള്ളന് ചോറു കോടുക്കുമോ ??”
ഒരു ചോദ്യം വന്നപ്പോഴേക്കും പിന്നെ ചോദ്യങ്ങളുടെ നിരയായി ….

” സാറെ … ഇവിടെ “ഡമ്പിൾ ബേരൽ” തോക്കുണ്ടോ?” എന്ന സിനാൻ ഷെബീറിന്റെ ചോദ്യത്തിനു മുന്നിൽ ആശ്ചര്യം പൂണ്ട് സാറന്മാർ ചിരി തുടങ്ങി…..
പിന്നെ കയ്യിൽ ഇടുന്ന വിലങ്ങ് കാണിച്ചു കൊടുത്തപ്പോൾ ഒരാൾ ” സാറെ… അത് കയ്യില്ലൊന്ന് ഇട്ടു തരുമോ…?” എന്നായി.

പിന്നെ പല തരം തോക്കുകളും,ലത്തികളും അതിലിടുന്ന ഉണ്ടകളും, കണ്ണീർ വാതക ഷെല്ലുകളും, വയർല്ലസ് ഫോണും കാണിച്ച് കൊടുത്ത് അതിന്റെ ഉപയോഗ രീതിയും അത് ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.

അവസാനം എസ്.ഐ ലിബി സാറിന്റെ നർമത്തിൽ കുതിർന്ന ചോദ്യങ്ങളും, ഗുണപാഠം ഉൾകൊണ്ട കഥയും, കുട്ടികൾക്കുള്ള നന്മായാർന്ന ഉപദേശങ്ങളും സന്തോഷത്തോടെ ഉൾക്കൊണ്ട് കൊണ്ട്വിദ്യാർത്ഥികൾ മടങ്ങി ….

 

RELATED NEWS

Leave a Reply