പ്രതിരോധിക്കാം; പകര്‍ച്ചവ്യാധികള്‍ക്കെതിരെ’ മൂച്ചിക്കല്‍ സ്‌കൂള്‍  സെമിനാര്‍ സമാപിച്ചു

Cover Story

എടത്തനാട്ടുകര : ജന ജീവിതത്തെ ദുരിതത്തിലാഴ്ത്തിയ പകര്‍ച്ച പനികള്‍ക്കെതിരെ ബോധവല്‍ക്കരണവുമായിഎടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി സ്‌കൂള്‍ നല്ല പാഠം യൂണിറ്റ് സംഘടിപ്പിച്ച ‘പ്രതിരോധിക്കാം; പകര്‍ച്ചവ്യാധികള്‍ക്കെതിരെ’  സെമിനാര്‍ സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു.

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്കെതിരെ സാമൂഹ്യ പ്രതിരോധം തീര്‍ക്കുക, വിദ്യാര്‍ഥികളിലും പൊതു ജനങ്ങളിലുംപകര്‍ച്ച പനികളെക്കുറിച്ചും അവയുടെ നിയന്ത്രണങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കുക എന്നീലക്ഷ്യങ്ങളോടെയാണ്    സെമിനാര്‍ സംഘടിപ്പിച്ചത്.

അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തും അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കൊതുകിനെതിരെ കുട്ടിക്കൂട്ടായ്മ ഉറവിട നശീകരണ പദ്ധതിയുടെ ഭാഗമായി, സ്‌കൂള്‍ പി. ടി. എ കമ്മറ്റിയും സ്‌കൂള്‍ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി ഉല്‍ഘാടനം ചെയ്തു.പി. ടി. എ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു  അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം റഫീഖ പാറോക്കോട്ട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. വി.ദിനേഷ്, സി. മുസ്തഫ എന്നിവര്‍ പ്രഭാഷണം നടത്തി.

പ്രധാനാധ്യാപിക എ. സതീ ദേവി, പി. അബ്ദുസ്സലാം, പി. പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു.

RELATED NEWS

Leave a Reply