ബാലാവകാശ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വം

Cover Story

സാമൂഹ്യ നീതി വകുപ്പ് – ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും തിരൂരങ്ങാടി ബ്ലോക്ക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരൂരങ്ങാടി ബ്ലോക്കിനു കീഴിലുള്ള മൂന്നിയൂര്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പലം വള്ളിക്കുന്ന് , നമ്പ്ര എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കൗൻസിലര്‍മാര്‍ എന്നിവര്‍ക്ക് ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളുടെ പങ്ക് എന്ന വിഷയത്തില്‍ തിരൂരങ്ങാടിബ്ലോക്ക് കോൻഫറന്‍സ് ഹാളില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ബാലാവകാശ സംരക്ഷണം തിരഞ്ഞെടുക്കപ്പെട്ട ‘ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമൂഹത്തിലെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് യോഗം വിലയിരുത്തി.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍യോഗം തീരുമാനം കൈകൊണ്ടു. ബാല്യവിവാഹം ഉള്‍പ്പെടെയുള്ള ബാലാവകാശ ധ്വംസനങ്ങളില്‍ ശക്തമായ തീരുമാനം കൈകൊള്ളാന്‍ ശില്‍പ്പശാലയില്‍ തീരുമാനമെടുത്തു. തിരൂരങ്ങാടി ബ്ലോക്കിനു കീഴിലുള്ള വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സമൂഹം ഒറ്റകെട്ടായി നില്‍ക്കേണ്ട ആവശ്യകതയെ കുറിച്ച് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കാനും തീരുമാനങ്ങള്‍ കൈകൊണ്ടു. ജില്ലയിലെ 15 ബ്ലോക്കുകളില്‍ പെരിന്തല്‍മണ്ണ, വേങ്ങര ബ്ലോക്കുകള്‍ക്ക് കീഴില്‍ ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു .
തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ. അബ്ദുല്‍ കലാം മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി ചെയര്‍മാനുമായ എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാല്യ വിവാഹ നിരോധന നിയമത്തെ കുറിച്ചും ബാലാവകാശ സംരക്ഷണ സ്ഥാപനങ്ങള്‍, വിവിധ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ചും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങലും, കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന നിയമത്തെ കുറിച്ച് പ്രൊട്ടക്ഷന്‍ ഓഫീസറായ എ.കെ മുഹമ്മദ് സാലിഹ് വേങ്ങര എന്നിവരും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കുന്നിശ്ശേരി ഷെരീഫ, പരപ്പനങ്ങാടി മുനിസിപ്പല്‍ മെമ്പര്‍ മുഹമ്മദ് ജമാല്‍, വള്ളിക്കുന്ന് ബ്ലോക്ക് മെമ്പര്‍ പ്രഭാകരന്‍. പി, പ്രൊട്ടക്ഷന്‍ ഓഫീസറായ മുഹമ്മദ് ഫസല്‍ പി, സോഷ്യല്‍ വര്‍ക്കര്‍ ഫസല്‍ പുള്ളാട്ട് , ജംഷിമോന്‍ എടവണ്ണ എന്നിവര്‍ ആശംസ അറിയിച്ചു. ബാല്യ വിവാഹവുമായി ബന്ധപ്പെട്ട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിർമ്മിച്ച ഹ്രസ്വചിത്രം ’18” പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

RELATED NEWS

Leave a Reply