മൂച്ചിക്കല്‍ സ്‌കൂളിലെ ‘കറിപ്പച്ച’ ഇലകളുടെപ്രദര്‍ശനം ശ്രദ്ധേയമായി

Cover Story

 

എടത്തനാട്ടുകര ; നാട്ടില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തകര, തഴുതാമ, കാട്ടുചേന, കഞ്ഞിത്തൂവ, താള് എന്നിവയടക്കമുള്ള മുപ്പതോളംകറി ഇലകള്‍ ശേഖരിച്ച് എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കൂളില്‍ സംഘടിപ്പിച്ച ‘കറിപ്പച്ച’ കറി ഇലകളുടെപ്രദര്‍ശനം ശ്രദ്ധേയമായി.
പോഷക സമ്യദ്ധവും വിഷ രഹിതവും ഭക്ഷ്യ യോഗ്യവുമായ ഇലകളെക്കുറിച്ച് വിദ്യാര്‍ഥികളെ ആഴത്തില്‍ അറിവുള്ളവരാക്കുക, രോഗ പ്രതിരോധ ശേഷി ഉയര്‍ത്താനായി കുരുന്നുകളില്‍ ഇലക്കറി ഉപയോഗ ശീലം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്‌കൂള്‍ മന്ത്രിസഭയിലെ ക്യഷി വകുപ്പിനു കീഴില്‍ കറി ഇലകളുടെപ്രദര്‍ശനം ഒരുക്കിയത്.
നാട്ടില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇലക്കറികള്‍ക്കൊപ്പം കുരുന്നുകള്‍ക്ക് ഏറെപരിചിതമായ ഏഴ് ഇനം ചീരകള്‍, മുരിങ്ങ, കറിവേപ്പില, രണ്ടിനം മല്ലിച്ചപ്പുകള്‍, കോവല്‍, പയര്‍, മുളക്, പൊതീന, മള്‍ബറി എന്നിങ്ങനെയുള്ള മുപ്പതോളംഇലകളാണ് വീട്ടിൽ നിന്നും സ്‌കൂള്‍ പരിസരത്തു നിന്നുമായി കുരുന്നുകള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചത്.
ഓരോ ഇലയുടെ പേരുകളുംപ്രത്യേകതകളുംകുഞ്ഞു വളണ്ടിയര്‍മാര്‍ പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് വിശദീകരിച്ചു കൊടുത്തു.
തകര, കുമ്പളം, മത്തന്‍, കഞ്ഞിത്തൂവ, ചീര, തഴുതാമ, പയര്‍, കാന്താരി മുളക്, കോവല്‍ തുടങ്ങിയ ഇലകള്‍ പാകം ചെയ്തു ഉച്ച ഭക്ഷണത്തിന്റെ കൂടെ വിളമ്പുകയുംചെയ്തു.
പ്രദര്‍ശനം പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍ ഉല്‍ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ. സതീ ദേവി അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി സി. മുസ്തഫ, അധ്യാപകരായ സി. കെ. ഹസീനാ മുംതാസ്, കെ. രമാ ദേവി, പി. ജിഷ , ഇ. പ്രിയങ്ക, കെ. ഷീബ, കെ. ദേവകി, പി. കുഞ്ഞിലക്ഷ്മി, സ്‌കൂള്‍ മുഖ്യമന്ത്രി ദില്‍ രാസ്, സ്‌കൂള്‍ ലീഡര്‍ പി. ജഹനര ഫര്‍ഹത്ത്, ക്യഷി വകുപ്പ് മന്ത്രിമാരായഇ. മുഹമ്മദ് റസല്‍, വി. പി. ബാസിം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

RELATED NEWS

Leave a Reply