രാജ്യത്തിന്റെ പാരമ്പര്യം മതനിരപേക്ഷയുടേത് – മന്ത്രി എ.കെ ബാലന്‍

Cover Story

രാജ്യത്തിന്റെ പാരമ്പര്യം മതനിരപേക്ഷയുടേതാണെ് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്വതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ മുഖമുദ്രയാണ് മതേതരത്വവും ബഹുസ്വരതയും അത് കാത്ത് സൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. ജാതിയും മതവുമില്ലാതെ തോളോട് തോള്‍ ചേർന്ന് പ്രവര്‍ത്തിച്ചാണ് രാജ്യം സ്വതന്ത്ര്യം നേടിയതെന്നും അദ്ദേഹം പറഞ്ഞു. 

വിശ്വാസിയും അവിശ്വാസിയും ഒരുമിച്ച് വസിച്ച ഭാരതം ഏവര്‍ക്കും അഭയം നല്‍കിയ നാടാണ്. എല്ലാ മതവിഭാഗത്തിന്റെയും ദര്‍ശനങ്ങളുടെയും ഭാരതത്തിന്റെ തനത് ദര്‍ശനങ്ങളുടെയും സമന്വയമാണ് ഭാരത സംസ്‌കാരം. അത് കൊണ്ടാണ് രാജ്യത്തിന്റെ സംസ്‌കാരം ബഹുസ്വരമായത്. ആ ബഹുസ്വരതയെ അംഗീകരിക്കലാണ് മതനിരപേക്ഷതയെും അദ്ദേഹം പറഞ്ഞു.

സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തിയത്. പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തി. പരേഡ് പരിശോധിച്ച മന്ത്രി തുടർന്ന് നടന്ന മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു.

സ്വാതന്ത്ര്യ ദിന പരേഡിന് എം എസ് പി അസിസ്റ്റന്റ് കമാന്റന്റ് സി വി ശശി നേതൃത്വം നല്‍കി. സായുധ പോലീസിലെ കെ രാജേഷ് സെക്കന്റ് ഇന്‍ കമാന്റന്റ് ആയിരുന്നു . പരേഡിന് മുന്നോടിയായി പ്രദേശത്തെ സ്‌കൂളുകളെ പങ്കെടുപ്പിച്ച് പ്രഭാതഭേരി നടന്നു . പരേഡിന് ശേഷം മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ മന്ത്രി എ കെ ബാലന്‍ വിതരണം ചെയ്തു. റോഡപകടത്തില്‍ മരിച്ച ഫുട്‌ബോള്‍ താരവും, പോലീസ് ഉദ്യോഗസ്ഥനുമായ സി ജാബിറിനുള്ള മരണാന്തര പോലീസ് മെഡല്‍ അദ്ദേഹത്തിന്റെ മക്കള്‍ ഏറ്റുവാങ്ങി. മലപ്പുറം ഇന്‍സ്‌പെക്ടര്‍ പ്രേംജിത്ത്, എം എസ് പിയിലെ എസ് ഐ ബൈജു പി എല്‍, കെ പ്രദീപ് കുമാര്‍, മലപ്പുറം ട്രാഫിക് പോലീസിലെ എസ് ഐ അബ്ദുല്‍ ജബ്ബാര്‍ പി, എം എസ് പിയിലെ എ എസ് ഐ മൊയ്തീന്‍കുട്ടി കെ, എം സി അബ്ദുല്‍ റഹ്മാന്‍, ആര്‍ ആര്‍ ആര്‍ എഫിലെ എ എസ് ഐ രമേശ് ബാബു സി, മഞ്ചേരി ട്രാഫിക്ക് പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ മാരാത്ത, എം എസ് പിയിലെ ഹവില്‍ദാര്‍ ആര്‍ കാര്‍ത്തികേയന്‍, മങ്കട പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പി വിദ്യാധരന്‍, കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ പി എം അബ്ദുല്‍ സലാം, എടവണ്ണ സ്റ്റേഷനിലെ പി ബി ജിറ്റ്‌സ്, പെരിന്തല്‍മണ്ണ സ്റ്റേഷനിലെ അനീഷ് മാത്യു എന്നിവര്‍ക്കാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചത്.

മികച്ച മാര്‍ച്ച് പാസ്റ്റിനുള്ള പുരസ്‌കാരം എം എസ് പി മലപ്പുറം സ്വന്തമാക്കി, മലപ്പുറം സായുധ പോലീസ് സേനയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. എന്‍ സി സി സീനിയര്‍ വിഭാഗത്തില്‍ എന്‍ എസ് എസ് കോളേജ് മഞ്ചേരി ഓം സ്ഥാനവും, ഗവര്‍മെന്റ് കോളേജ് മലപ്പുറം രണ്ടാം സ്ഥാനവും സ്വന്തമാക്കി. എന്‍ സി സി ജൂനിയര്‍ വിഭാഗത്തില്‍ എം എസ് പി സ്‌കൂളിന് ഒന്നാം സ്ഥാനവും, ജി ബി എച്ച് എസ് എസ് മലപ്പുറം രണ്ടാം സ്ഥാനവും സ്വന്തമാക്കി. സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് ആൺകുട്ടികളുടെ വിഭാഗത്തില്‍ ചേരുലാല്‍ എച്ച് എസ് എസും, എം എസ് പി എച്ച് എസ് എസും യഥാക്രമം ഒും, രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. എസ് പി സി പെൺകുട്ടികളുടെ വിഭാഗത്തില്‍ എം എസ് പി സ്‌കൂളും, ജി വി എച്ച് എസ് പറവണ്ണയുംഒന്നും , രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

സ്‌കൗട്‌സ് സീനിയര്‍ വിഭാഗത്തില്‍ എം എം ഇ ടി എച്ച് എസ് മേല്‍മുറിക്ക് ഒന്നാം സ്ഥാനം ലഭിച്ചു, എം എസ് പി എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. സ്‌കൗട്‌സ് ജൂനിയര്‍ വിഭാഗത്തില്‍ എ എം യു പി എസ് മുണ്ടുപറമ്പ് ഒന്നാം സ്ഥാനവും, എ യു പി എസ് മലപ്പുറം രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഗൈഡ്‌സ് സീനിയര്‍ വിഭാഗത്തില്‍ ഇസ്ലാഹിയ സ്‌കൂള്‍ മലപ്പുറത്തിനാണ്ഒന്നാം സ്ഥാനം, ജി ജി എച്ച് എസ് മലപ്പുറത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ എ എം യു പി എസ് മുണ്ടുപറമ്പും, എ യു പി എസ് മലപ്പുറവും ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ജൂനിയര്‍ റെഡ്‌ക്രോസ് ആൺകുട്ടികളുടെ വിഭാഗത്തില്‍ എം എസ് പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിനാണ് ഒന്നാം സ്ഥാനം. എം എസ് പി എച്ച് എസ് എസിന് രണ്ടാം സ്ഥാനം ലഭിച്ചു. പെൺകുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ജെമാസ് സ്‌കൂള്‍ മലപ്പുറം ഒന്നാം സ്ഥാനവും, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി.

RELATED NEWS

Leave a Reply