വിദ്യാധരന്‍മാഷ് വീണ്ടും. ഹിറ്റ് ഗാനങ്ങളുമായി മീനാക്ഷി

Cover Story

‘ഹേമന്തരജനിയില്‍ എന്റെ കിനാക്കളെ’ മാധ്യമപ്രവര്‍ത്തകനായ പി.മുരളീമോഹന്‍
സംവിധാനം ചെയ്യുന്ന ‘മീനാക്ഷി’ എന്ന ചിത്രത്തിലെ ആകര്‍ഷകമായ ഒരു ഗാനമാണിത്. സുദീപ് പാടുന്ന ഈ ഗാനത്തിന് സംഗീതം പകര്‍ന്നുകൊണ്ട് സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാഷ്
മലയാള സിനിമയില്‍ വീണ്ടും സജീവമാകുന്നു .
നെടുമുടി വേണു, സുധീര്‍ കരമന എന്നിവര്‍ തീര്‍ത്തും വ്യത്യസ്ത വേഷത്തിലെത്തുന്ന ‘മീനാക്ഷി’ ഗാനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രമാണ്. അതുകൊണ്ടാണ് പഴയ തലമുറയിലെ വിദ്യാധരന്‍മാഷിനെ സംഗീത സംവിധായകനായി തീരുമാനിച്ചതെന്ന് സംവിധായകന്‍
മുരളീ മോഹന്‍ പറഞ്ഞു.
മൂന്ന് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മെലഡിക്ക് പ്രാധാന്യമുള്ള ഗാനങ്ങളാണ് എല്ലാം. സുദീപ്, മഞ്ജരി എന്നിവരോടൊപ്പം വിദ്യാധരന്‍ മാഷ് ഒരു ഗാനം
മീനാക്ഷിക്കുവേണ്ടിആലപിക്കുന്നു . വ്യത്യസ്തമായൊരു പുള്ളുവന്‍ പാട്ടാണ് ഇത്. രാജലക്ഷ്മി എന്ന എഴുത്തുകാരിയുടെ ആത്മഹത്യയുടെ കാരണം അന്യേഷിച്ചെത്തുന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ കഥപറയുന്ന ‘മീനാക്ഷിയുടെ ഹൈലൈറ്റായിരിക്കും, വിദ്യാധരന്‍ മാഷിന്റെ വ്യത്യസ്തമായ ഗാനങ്ങള്‍. നാളത്തെ ഹിറ്റ് ഗാനങ്ങള്‍ എന്ന് തീര്‍ത്തുപറയാം.
സെപ്റ്റംബര്‍ ആദ്യം ഒറ്റപ്പാലത്ത് ചിത്രീകരണം തുടങ്ങുന്ന ‘മീനാക്ഷി’ ഗ്രാമിക സിനിക്രീയേഷന്‍സ് നിര്‍മ്മിക്കുന്നു . രചനയും, സംവിധാനവും – പി. മുരളി മോഹന്‍, ക്യാമറ – ബിനുകുര്യന്‍, ഗാനങ്ങള്‍ – ബാലകൃഷ്ണന്‍ ആനമങ്ങട്, സംഗീതം – വിദ്യാധരന്‍ മാഷ്, കല – സന്‍ജീവ് നായര്‍, വസ്ത്രാലങ്കാരം – ഇന്ദ്രന്‍സ് ജയന്‍, മേക്കപ്പ് – മണികണ്ഠന്‍ മരുത്വാക്കര, പ്രൊഡക്ഷന്‍ കട്രോളര്‍ – അഷ്‌റഫ് ഗുരുക്കള്‍, എക്‌സിക്യുട്ടീവ് – കൃഷ്ണന്‍ മുണ്ടുപറമ്പ്, സ്റ്റീല്‍ – പവിന്‍ തൃപ്പയാര്‍, പി.ആര്‍.ഒ. – അയ്മനം സാജന്‍.
നെടുമുടി വേണു, സുധീര്‍ കരമന, അര്‍ച്ചനാരവി, രോഹിത് മേനോന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, യവനിക ഗോപാലകൃഷ്ണന്‍, ഐ. ആര്‍.പ്രസാദ്, സി. അനൂപ്, ബാബു ജോസ് ഇരുമ്പന്‍, നിസാര്‍, ഡോക്ടര്‍ ജാക്ക്, ഗിരീഷ് ആലമ്പാടന്‍, രാഹുല്‍ എം.ജി., കാവ് ഗോപാലകൃഷ്ണന്‍, നീനകുറുപ്പ്, വിജയകുമാരി, രമാദേവി, അനുമോള്‍, ബിന്‍സി റോയി,
നില, ജസ്സി എന്നവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു .

RELATED NEWS

Leave a Reply