സ്‌കൂളുകള്‍ക്ക് 283 ലാപ് ടോപ്പുകള്‍ വിതരണം ചെയ്തു.

Cover Story

പ്രൈമറി സ്‌കൂളുകളിലേക്കുള്ള ഹൈടെക് ഉപകരണങ്ങളുടെ ജില്ലാതല വിതരണം ഐടി അറ്റ് സ്‌കൂള്‍ ജില്ലാ ഓഫീസില്‍ നടന്നു . ഡയറ്റ് ലക്ചറര്‍ പി. മുഹമ്മദ് മുസ്തഫ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐടി അറ്റ് സ്‌കൂള്‍ മാസ്റ്റര്‍ ട്രൈയിനര്‍ ഉസ്മാന്‍ കെ ആധ്യക്ഷം വഹിച്ചു. പൈലറ്റ് പ്രോജക്ട് ആയി 23 സ്‌കൂളുകളിലേക്കും ഡയറ്റിലേക്കുമായി 283 ലാപ്‌ടോപ്പുകളും 111 പ്രൊജക്ടറുകളും വിതരണം ചെയ്തു.

ഹൈടെക് പ്രോജക്ടിന്റെ പദ്ധതി വിശദീകരണം ഐടി അറ്റ് സ്‌കൂള്‍ മാസ്റ്റര്‍ ട്രൈയിനര്‍ കോര്‍ഡിനേറ്റര്‍ പ്രദീപ് കുമാര്‍ മാട്ടറ നിര്‍വ്വഹിച്ചു. ഐടി അറ്റ് സ്‌കൂള്‍ മാസ്റ്റര്‍ ട്രൈയിനര്‍മാരായ ഹബീബുറഹ്മാന്‍ പുല്‍പ്പാടന്‍, അബ്ദുല്‍ റസാഖ് പി, ലാല്‍ എസ് ,മുഹമ്മദ് ബഷീര്‍ ചെമ്മല ,കുട്ടി ഹസ്സന്‍ പി.കെ എന്നിവര്‍ സംസാരിച്ചു.

RELATED NEWS

Leave a Reply