ഇതര സംസ്ഥാന തൊഴിലാളിയുടെ താമസസ്ഥലത്തുനിന്നും കഞ്ചാവ് തൈകള്‍ പിടിച്ചെടുത്തു

Crime

പയ്യന്നൂര്‍: തേപ്പു പണിക്കായി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ താമസസ്ഥലത്തുനിന്നും കഞ്ചാവ് തൈകള്‍ കണ്ടെടുത്തു. പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട്ടെ കെട്ടിടത്തില്‍ നിന്നും എട്ടു തൈകളാണ് കണ്ടെത്തിയത്.

സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശി അര്‍ജുന്‍ സിങ്(25) അറസ്റ്റിലായി. നാട്ടുകാര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഗ്രോ ബാഗുകളില്‍ വളര്‍ത്തിയ തൈകള്‍ കണ്ടെത്തിയത്. മൂന്നു മാസം പ്രായമായതായിരുന്നു തൈകള്‍. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

RELATED NEWS

Leave a Reply