ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി യു.എസില്‍ വെടിയേറ്റ് മരിച്ചു

Crime

ആല്‍ബനി: അമേരിക്കയിലെ പട്ടണമായ ആല്‍ബനിയില്‍ ഇന്ത്യക്കാരി വെടിയേറ്റ് മരിച്ചു. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായ രണ്‍ധീര്‍ കൗറാണ് (37) മരിച്ചത്. മാര്‍ച്ച് എട്ടിനായിരുന്നു സംഭവം. ആല്‍ബനിയിലെ കെയ്ന്‍സ് അവന്യൂവിലെ അപ്പാര്‍ട്ട്മെന്റില്‍ വൈകിട്ട് നാലു മണിയോടെ നെറ്റിയില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് രണ്‍ധീറിന്റെ മൃതദേഹം കണ്ടെത്തിയത്.സംഭവദിവസം സിക്ക് ക്ഷേത്രത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ രണ്‍ധീര്‍ പങ്കെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. രണ്‍ധീറിന്റെ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോയിട്ടുമില്ല. എന്നാല്‍, അവരുടെ സ്വകാര്യ വസ്തുക്കള്‍ താമസസ്ഥലത്ത് നിന്ന് രണ്ടു മൈല്‍ അകലെ പനാമ അവന്യൂവിലെ ചവറ് കൂനയില്‍ നിന്ന് പൊലീസ് ഇന്നലെ കണ്ടെടുത്തു. അവരുടെ 1999 മോഡല്‍ ടൊയോട്ട കാര്‍ വീട്ടില്‍ പൂട്ടിയിട്ട നിലയിലാണ്. ഒരാഴ്ചയായി പൊലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുകയാണെങ്കിലും ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

RELATED NEWS

Leave a Reply