കവിയൂര്‍ കേസ് സുപ്രധാന വഴിത്തിരിവിലേക്ക് ക്രൈം ചീഫ് എഡിറ്ററില്‍ നിന്നും തെളിവെടുത്തു

Crime
 
കൊച്ചി: കേരളത്തില്‍ ഏറെ വിവാദം ഉണ്ടാക്കിയ കവിയൂര്‍ പെണ്‍വാണിഭകേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നു. പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനന്തകൃഷ്ണന്‍ അന്വേഷണ ചുമതല ഏറ്റെടുത്തതോടെയാണ് അന്വേഷണം സജീവമായത്. നേരത്തെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി മകള്‍ അനഘയെ ബലാത്സംഗം ചെയ്തു എന്ന് കെട്ടുകഥയുണ്ടാക്കിയ സിബിഐ ഡിവൈഎസ്പി നന്ദകുമാര്‍ നായരുടെ അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ചീഫ് എഡിറ്ററുടെ വാദത്തെ തുടര്‍ന്ന് ഒരു തെളിവും ഇല്ലെന്നു പറഞ്ഞ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സിബിഐ കോടതി തിരുവനന്തപുരം തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 
സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി, സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ.ബേബിയുടെ മകന്‍ അശോക്, കോട്ടയം പോലീസ് സൂപ്രണ്ടായിരുന്ന ഗോപിനാഥ്, സിനിമ നിര്‍മ്മാതാവായ സജി നന്ത്യാട്ട് തുടങ്ങിയവര്‍ അനഘയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് ശ്രീലേഖ എന്ന പെണ്‍കുട്ടി ജസ്റ്റിസ് ബസന്തിന് കത്തയച്ചിരുന്നു. ആ കത്തിന്മേല്‍ നന്ദകുമാരന്‍ നായര്‍ യാതൊരു അന്വേഷണവും നടത്തിയിരുന്നില്ല. മദ്യവും വിഷവും കഴിച്ചിരുന്ന നാരായണന്‍ നമ്പൂതിരിക്ക് ഒരിക്കലും കെട്ടിത്തൂങ്ങി മരിക്കാന്‍ ശക്തിയുണ്ടാകില്ല എന്നിരിക്കെ കെട്ടിത്തൂങ്ങി മരിച്ചു എന്നായിരുന്നു സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. 
എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി നാരായണന്‍ നമ്പൂതിരി മദ്യവും വിഷവും കഴിച്ചിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. നാരായണന്‍ നമ്പൂതിരിയെയും കുടുംബത്തെയും ആസൂത്രിതമായി കൊലചെയ്തതാണെന്ന് തെളിയിക്കുന്നതാണിത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം തന്നെ ഇന്ന് ക്രൈം ചീഫ് എഡിറ്റര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ തെളിവുകള്‍ നല്‍കി. 
ഇതില്‍ ശ്രീമതി ടീച്ചറുടെ മകന്‍ സുധീര്‍ നമ്പ്യാരുമായി ബന്ധപ്പെട്ട തെളിവുകളും നല്‍കുകയുണ്ടായി. അനഘയും നാരായണന്‍ നമ്പൂതിരിയും അടക്കം അഞ്ചംഗകുടുംബം ദുരൂഹ സാഹചര്യത്തില്‍ 2007 സെപ്തംബര്‍ 28-ന് പുലര്‍ച്ചയ്ക്ക് മരണപ്പെട്ടതറിഞ്ഞ് പത്രസമ്മേളനം നടത്തിയ ശ്രീമതി ടീച്ചര്‍ അനഘയെ ലൈംഗികമായി ആരും പീഡിപ്പിച്ചില്ലെന്ന് അവകാശം ഉന്നയിച്ചിരുന്നത് വിവാദമായിരുന്നു. പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് ശ്രീമതി ടീച്ചര്‍ ഇത്തരത്തിലുള്ള പ്രസ്താവന പുറപ്പെടുവിച്ചിരുന്നത്. 
എറണാകുളം സിബിഐ ഓഫീസില്‍ 10 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്രൈം ചീഫ് എഡിറ്ററെ തെളിവെടുക്കുന്നത് നീണ്ടു നിന്നു. 
 

 

RELATED NEWS

Leave a Reply