ഗോവയില്‍ പോലീസുകാരുടെ വേഷത്തില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു

Crime

ഗോവയില്‍ പോലീസ് വേഷത്തിലെത്തിയ അഞ്ചംഗ സംഘം രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളാണ് ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടികള്‍ തിങ്കളാഴ്ച രാത്രി വടക്കന്‍ ഗോവയിലെ അര്‍പോറയില്‍ ടാക്‌സിയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്. പോലീസ് വേഷത്തില്‍ വാഹന പരിശോധനയ്ക്കാണെന്ന വ്യാജേന ടാക്‌സി തടഞ്ഞുനിര്‍ത്തി കലന്‍ഗുട്ടെയിലെ ഒരു ഹോട്ടിലിലേയ്ക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും കൊള്ളയടിക്കുകയുമായിരുന്നു. കാര്‍ ഹോട്ടിലേയ്ക്ക് തട്ടിക്കൊണ്ടുപോകുംവഴി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ അക്രമിസംഘം എ.ടി.എമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിപ്പിക്കുകയും ടാക്‌സിയും പെണ്‍കുട്ടികളെയും വിട്ടുകൊടുക്കണമെങ്കില്‍ ഒന്നര ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടികളെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട അക്രമികള്‍ അവര്‍ താമസിച്ചിരുന്ന വീട് കൊള്ളയടിച്ചു. ഡ്രൈവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസെത്തി പേണ്‍കുട്ടികളെ മോചിപ്പിച്ചതും അക്രമിസംഘത്തെ അറസ്റ്റ് ചെയ്തതും. രണ്ടാഴ്ചയായി ഗോവയിലെ സിയോലിമിലെ ഒരു വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടികള്‍. ദിവസങ്ങളോളം ഇവരെ നിരീക്ഷിച്ചശേഷമാണ് കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു.

RELATED NEWS

Leave a Reply