ഡൽഹിയിൽ 17കാരനെ കുത്തിക്കൊന്നു

Crime

മുൻവൈരാഗ്യത്തെത്തുടർന്ന് ഡൽഹിയിൽ 17കാരനെ കുത്തിക്കൊന്നു. ഗോവിന്ദ്പുരിയിലാണ് തലസ്ഥാനത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.17കാരനെയും സുഹൃത്തിനെയും ബൈക്കിലെത്തിയ സംഘം വീട്ടിൽനിന്ന് വിളിച്ചിറക്കികൊണ്ടുപോയാണ് വകവരുത്തിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെത്തിയ സുഹൃത്ത് അറിയിച്ചതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും എത്തിയെങ്കിലും 17കാരനെ രക്ഷിക്കാനായില്ല.

RELATED NEWS

Leave a Reply