പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നിയമ വിദ്യാര്‍ത്ഥികള്‍ അറസ്‌ററില്‍

Crime

ഭോപാല്‍: ട്രെയിനില്‍ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് നിയമ വിദ്യാര്‍ത്ഥികള്‍ അറസ്‌ററില്‍.ഇന്‍ഡോര്‍ സ്വദേശികളായ പിയുഷ് ദുബെ(25), അലോക് മിശ്ര(25) ഭോപ്പാല്‍ സ്വദേശിയായ മഹിരാജ് സിങ് സിസോദിയ(25) എന്നിവരാണ് റെയില്‍വേ പോലീസ് പിടിയിലായത്. ഞായറാഴ്ച രാത്രി ജബല്‍പൂരില്‍ നിന്നും ഭോപ്പാലിലേക്കുള്ള വഴിമധ്യേയാണ് മൂവര്‍ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവര്‍ പരീക്ഷ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്നു. മദ്യ ലഹരിയിലെത്തിയ മൂവര്‍ സംഘത്തെ പോലീസ് താക്കീത് നല്‍കിയാണ് യാത്രയ്ക്ക് അനുവദിച്ചത്.

RELATED NEWS

Leave a Reply