പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ജീവിതം തെരുവില്‍

Crime
ജയ്പൂര്‍: രാജസ്ഥാനില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ജീവിക്കുന്നത് തെരുവില്‍. ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയേയും കുടുംബത്തേയും അര്‍ധരാത്രിയില്‍ രാജസ്ഥാനിലെ സികാറില്‍ വഴിയരികില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.രണ്ട് വര്‍ഷം മുമ്പ് രാജസ്ഥാനിലെ സികാറില്‍ വെച്ചാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. ഗുരുതരാവസ്ഥയിലായ 12 കാരിയായ കുട്ടി ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കാലത്തിനിടെ 20 ശസ്ത്രക്രിയ വേണ്ടി വന്നു. ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിയ കുട്ടിയും കുടുംബവും 11 മാസമായി താമസിച്ചിരുന്നത് രാജസ്ഥാന്‍ ഭവനിലായിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം പെണ്‍കുട്ടിയേയും കുടുംബത്തേയും അവിടെ നിന്ന് അധികാരികള്‍ പുറത്താക്കി. ‘ഞങ്ങള്‍ക്ക് പലയിടങ്ങളില്‍ നിന്നും ഭീഷണിയുണ്ട്. ആരും സംരക്ഷിക്കാന്‍ തയാറായില്ല. മുറിപോലും വാടകയ്ക്ക് തരാന്‍ ആരും തയാറാകുന്നില്ല-പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു. ബിഹാറിലെ ദര്‍ഭഗംഗയില്‍ നിന്നും തൊഴില്‍തേടി സികാറിലെത്തിയതാണ് പെണ്‍കുട്ടിയുടെ കുടുംബം.

RELATED NEWS

Leave a Reply