പൂക്കോട്ടുകാളി കാവ്ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോക്ഷണം

Crime

പൂക്കോട്ടുകാളി കാവ്ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോക്ഷണം ..മോഷ്ട്ടാക്കളെ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി സി ടീവിയിൽ പതിഞ്ഞിട്ടുണ്ട് .ശ്രീകൃഷ്ണ്ണപുരം പോലീസ് സ്ഥലത്തെത്തി കേസ് എടുത്തിട്ടുണ്ട് . അന്വേഷണം ആരംഭിച്ചു .വ്യാഴാഴിച്ച പുലർച്ചെ 2 .45 യോടെയാണ് ക്ഷേത്രത്തിൽ മോക്ഷണം നടന്നത് .2 ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് ഏകദേശം 20000 രൂപയോളം മോഷണംപോയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു .കൂടാതെ ക്ഷേത്ര വഴിപാട് കൗണ്ടറിന്റെ ഇരുമ്പ് വല പൊളിച്ച് 3000 രൂപയും എടുത്തിട്ടുണ്ട് .രണ്ടുപേർ ചേർന്നാണ് മോഷണം നടത്തിയിരിക്കുന്നത് .ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന സി സി ടീവിയിൽ മോഷണം നടത്തുന്നതിന്റെ വിവിധ രംഗങ്ങൾ പതിഞ്ഞിട്ടുണ്ട് .ശരീരം മുഴുവൻ മറയുന്ന വസ്ത്രങ്ങളാണ് ഇവർ ധരിചിരിക്കുന്നത് .കൂടാതെ മുഖമൂടിയും കയ്യുറയും ധരിച്ചിരുന്നു .ഇവരുടെ കൈയിലെ ഇരുമ്പുവടികൾ ഉപയോഗിച്ചാണ് ഭണ്ഡാരത്തിന്റെ പൂട്ടുകൾ പൊളിച്ചിരിക്കുന്നത് .ക്ഷേത്രത്തിലെ ശ്രീകോവിലിനു മുഖമണ്ഡപത്തിനു മുന്നിലുള്ള ഭണ്ഡാരങ്ങളിൽ നിന്നാണ് മോഷണം നടത്തിയിരിക്കുന്നത് .സമീപത്തെ മറ്റൊരു ഭണ്ഠാരത്തിന്റെ പൂട്ട് പൊളിച്ചിട്ടുണ്ടെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല .ശ്രീകൃഷ്ണപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു .

RELATED NEWS

Leave a Reply