പ്രകൃതി വിരുദ്ധ പീഡനം-പ്രതി പോലീസ് പിടിയില്‍

Crime

ചെര്‍പ്പുളശ്ശേരി :പ്രകൃതി വിരുദ്ധ പീഡനം പ്രതി പോലീസ് പിടിയില്‍. സ്‌കൂള്‍ കുട്ടികളെ മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രലോഭിപ്പിച്ച് റൂമില്‍ വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുന്ന പ്രതിയെ ചെര്‍പ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. നെല്ലായ മോളൂര്‍ വരയങ്ങല്‍ പടുവപ്പാട് വീട്ടില്‍ സിദ്ദീഖ് (35)നെയാണ് ഇന്ന് ഉച്ചയോടെ ചെര്‍പ്പുളശ്ശേരി ടൗണില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയാണ് പുത്തനാല്‍ ക്ഷേത്രത്തിന് സമീപമുള്ള വാടക മുറിയില്‍ വിളിച്ചുവരുത്തി പീഡനത്തിരയാക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്.

RELATED NEWS

Leave a Reply