മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവും കാമുകിയും മക്കളും അറസ്റ്റില്‍.

Crime

ഇരിങ്ങാലക്കുട: കാമുകിയുമായുള്ള അവിഹിത ബന്ധത്തിന് തടസ്സംനിന്ന മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവും കാമുകിയും അവരുടെ മക്കളും അറസ്റ്റിലായി. പൊറത്തിശ്ശേരി പള്ളിക്കാട് റോഡില്‍ പള്ളന്‍ വിട്ടില്‍ ബെന്നി(42), കാമുകി മലപ്പുറം തിരൂര്‍ വെട്ടം പരിയാരപുരം സ്വദേശിനി കുറ്റിക്കാട്ടില്‍ വിനിത(38),ബെന്നിയുടെ മകന്‍, വിനിതയുടെ മകന്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ബെന്നിയുടെ 14 വയസ്സുള്ള മകള്‍ ഷെമിയെ ഇവര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. ആഗസ്തില്‍ പെണ്‍കുട്ടിയുടെ മതദേഹം കോഴിക്കോട് റെയില്‍പ്പാളത്തില്‍ കണ്ടെത്തുകയായിരുന്നു.ബെന്നിയുടെയും ഭാര്യ മുരിയാട് സ്വദേശിനി ജൂലിയുടേയും മകളാണ് കൊല്ലപ്പെട്ടത്.രണ്ടുവര്‍ഷമായി അകന്ന് കഴിയുന്ന ഇവരുടെ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനുള്ള കേസ് നടന്നുവരികയാണെന്ന് പോലിസ് പറഞ്ഞു. മാര്‍ച്ചില്‍ ബെന്നിയേയും മക്കളേയും വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് ജൂലി നല്‍കിയ പരാതിയില്‍ ഇരിങ്ങാലക്കുട പോലിസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. കാണാതായവരുടെ ഫോട്ടോ വെച്ച് പോലിസ് പത്രത്തില്‍ നല്‍കിയ പരസ്യത്തെ തുടര്‍ന്ന് ബെന്നി തിരൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ചമ്രവട്ടത്തുണ്ടെന്ന് വിവരം ലഭിച്ചു. പോലിസ് കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മക്കളേയും കൊണ്ട് പോയ ബെന്നി കാമുകിയായ വിനിതയുടെ ചമ്രവട്ടത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വിനിതയുടെ 16 വയസ്സുള്ള മകനും വിട്ടിലുണ്ടായിരുന്നു. മകള്‍ പിതാവിന്റെ വിനിതയുമായുള്ള ബന്ധത്തെ എതിര്‍ക്കുകയും അമ്മയെ കാണാന്‍ വാശിപിടിക്കുകയും ചെയ്തതാണ് കുട്ടിയെ കൊലപ്പെടുത്തുവാന്‍ ഇരുവരും തീരുമാനിച്ചത്. ആഗസ്റ്റ് 20ന് ബെന്നി പാരാസെറ്റാമോള്‍ ഗുളികകള്‍ വാങ്ങി നല്‍കി കുട്ടിയെ മയക്കി കോഴിക്കോട് ബീച്ചിനടുത്ത് നാലാം നമ്പര്‍ ഗെയ്റ്റിനടുത്ത കെട്ടിടത്തിന്റെ വരാന്തയില്‍ കൊണ്ടുകിടത്തി. മകനെ കാവല്‍ നിറുത്തി ബെന്നിയും വിനിതയും വിനിതയുടെ മകനും കൂടി കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദേഹം റെയിപ്പാളത്തില്‍ ഉപേക്ഷിച്ചു. മൃതദേഹം ട്രെയിന്‍ കയറി വികൃതമായിരുന്നു. കോഴിക്കോട് ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. മൃതദേഹം സംസ്‌കരിച്ചിരുന്നു.മണിക്കുറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. റെയില്‍പ്പാളത്തില്‍ കണ്ടെത്തിയ മ!ൃതദേഹം ബെന്നിയുടെ മകളുടേതാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത് . ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി പി.വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സി.െഎ ആര്‍.മധുവും സംഘവുമാണ് അറസ്‌ററുചെയ്തത്
.റൂറല്‍ എസ്.പി എന്‍. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഇരിങ്ങാലക്കുട എസ്.ഐ എം.ജെ ജിജോ, എ.എസ്.ഐ പ്രദീപ്, സിനിയര്‍ പോലിസ് ഓഫീസര്‍മാരായ പി.സി സുനില്‍, എന്‍.കെ അനില്‍കുമാര്‍, ടി.യു സുരേഷ്, അനില്‍ തോപ്പില്‍, വിജു അബൂബക്കര്‍, പോലിസുകാരായ രാജേഷ്, മുഹമ്മദ് സാലി, വഹദ്, വനിത സിവില്‍ പോലിസ് ഓഫീസര്‍ അപര്‍ണ്ണ എന്നിവരും ഉണ്ടായിരുന്നു.

RELATED NEWS

Leave a Reply