മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പിതാവും മാതൃ സഹോദരി പുത്രനും അറസ്റ്റിൽ..

Crime

കോട്ടയം : കുട്ടിയുടെ മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് സ്വന്തം പിതാവും മാതൃസഹോദരി പുത്രനും പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുകയായിരുന്നു. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച ദിവസങ്ങളില്‍ അച്ഛന്‍ വീട്ടിലേക്കു കൊണ്ടു വരുകയായിരുന്നു പതിവ്. പിന്നീട് തിങ്കളാഴ്ച അമ്മയ്ക്കൊപ്പം തിരിച്ചെത്തിക്കും. ഇത്തരത്തില്‍ കഴിഞ്ഞ തവണ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചപ്പോള്‍ അച്ഛനും ബന്ധുവും ചേര്‍ന്ന് മൂന്നരവയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപികയും മറ്റ് ജീവനക്കാരും ചേര്‍ന്ന് ചോദിച്ചപ്പോഴാണ് പീഡനവിവരം കുട്ടി പറഞ്ഞത്. തുടര്‍ന്ന് അധ്യാപിക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെ പിതാവിനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു

RELATED NEWS

Leave a Reply