വാഹനപരിശോധനയ്ക്കിടെ ഒരുകിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Crime

ചിറ്റൂര്‍: തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ കടത്താന്‍ ശ്രമിച്ച ഒരുകിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായ ജംഷീര്‍െനയാണ് (28) ചിറ്റൂര്‍ എക്സൈസ് റെയ്ഞ്ച് സംഘം അറസ്റ്റ് ചെയ്ത്.

അത്തിക്കോട്ടില്‍ സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതിയെ പിടികൂടിയത്. പൊള്ളാച്ചിയില്‍നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ബസില്‍ ബാഗിനുള്ളിലെ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍നിന്ന് 1.150 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

പഴനിയില്‍നിന്ന് കഞ്ചാവ് കൊണ്ടുപോയി ചാവക്കാട് ഭാഗങ്ങളിലെ കോളേജുകള്‍ കേന്ദ്രീകരിച്ച്‌ വില്പന നടത്തുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ഷാജിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ്, സുദര്‍ശനന്‍നായര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

RELATED NEWS

Leave a Reply