വ്യവസായിയെ ആത്മസുഹൃത്ത് കാറിടിച്ച് വീഴ്ത്തി, കുത്തി കൊലപ്പെടുത്തി

Crime

പ്ലൈവുഡ് വ്യവസായിയെ ആത്മസുഹൃത്ത് കാറിടിച്ച് വീഴ്ത്തി, കുത്തി കൊലപ്പെടുത്തി. പെരുമ്പാവൂര്‍ വട്ടക്കാട്ടുപടിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വട്ടക്കാട്ടുപടി കാനാംപുറം വീട്ടില്‍ നൗഷാദ് (42) ആണ് കൊല്ലപ്പെട്ടത്. പ്രതി പോഞ്ഞാശ്ശേരി കൊട്ടിക്കപറമ്പില്‍ റഷീദി (42) നെ പോലീസ് അറസ്റ്റ് ചെയ്തു.നൗഷാദിന്റെ ഉടമസ്ഥതയിലുള്ള അമല്‍ പ്ലൈവുഡ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജരായി പ്രവര്‍ത്തിക്കുകയാണ് റഷീദ്. വ്യാഴാഴ്ച രാവിലെ പീച്ചനാംമുകളില്‍ നിന്ന് നൗഷാദിനെ ഫോണില്‍ വിളിച്ചുവരുത്തി, കാറിടിച്ച് വീഴ്ത്തുകയായിരുന്നു. തെറിച്ചുവീണ നൗഷാദിന്റെ കഴുത്തില്‍ മൂന്നുതവണ കുത്തി മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം, ഇയാള്‍ ഒളിവില്‍പ്പോയി. വൈകീട്ട് ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രതിയെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒന്നിച്ച് ഉംറ തീര്‍ഥാടനം കഴിഞ്ഞ് എത്തിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. നൗഷാദിനെ ഇടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച കാറും നൗഷാദിന്റെ തന്നെയാണ്. വട്ടക്കാട്ടുപടി-രായമംഗലം റോഡില്‍ സൗത്ത് ഇരിങ്ങോള്‍ ജെപിസി പടിക്കു സമീപത്താണ് രാവിലെ 7.45-ന് സംഭവമുണ്ടായത്.

RELATED NEWS

Leave a Reply