ഉണ്ണികൃഷ്ണൻ നമ്പൂതിരി ഈ മാസം ശബരിമലയിൽ നിന്നിറങ്ങും

Devotional, Kerala News

ഒരു വർഷത്തെ അയ്യപ്പൻറെ പാദസേവ പൂർത്തീകരിച്ചു തുലാമാസം 30 നു തെക്കുംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയിറങ്ങും .സ്നേഹയമായ പെരുമാറ്റവും ,കൃത്യ നിഷ്ടയുള്ള പൂജകളും നടത്തി ഏവരുടെയും പ്രശംസ പിടിച്ചു പറ്റാൻ മേൽശാന്തിക്കായി .കൊടിമര പ്രതിഷ്ഠയടക്കം നിരവതി പൂജകൾ അദ്ദേഹം ഇക്കാലത്തു നടത്തിയത് മഹാഭാഗ്യമായി ഭക്തർ വിശ്വസിക്കുന്നു .ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ നിന്നും കഴിഞ്ഞ തുലാം 30 നാണു ഉണ്ണികൃഷ്ണൻ നമ്പൂതിരി പുറപ്പെടാ ശാന്തിയായി ശബരിമലക്ക് പുറപ്പെട്ടത് .തുലാം അഞ്ചിന് നട അടക്കുന്നതോടു കൂടി മേൽശാന്തിയുടെ ഊഴം അവസാനിക്കും തുലാം മുപ്പതിന് പുതിയ മേല്ശാന്തിക്കു താക്കോൽ കൈമാറി രാത്രി മലയിറങ്ങും .അയ്യപ്പ പാദത്തിൽ സേവാ ചെയ്തു നാട്ടിൽ എത്തുന്ന മേല്ശാന്തിക്കു വാൻ വരവേൽപ്പുനൽകാനുള്ള ഒരുക്കത്തിലാണ് ഭക്തർ .അയ്യപ്പന്കാവിന്റെ പുതുക്കിയ ചുറ്റമ്പലം ഇദ്ദേഹം വന്നശേഷം ഉദ്‌ഘാടനം ചെയ്യും .ഭഗവാന്റെ കാരുണ്ണ്യമാണ്‌ എല്ലാറ്റിനും തുണയായതെന്നു മേൽശാന്തി അനുഗ്രഹവിഷനോട് പറഞ്ഞു

RELATED NEWS

Leave a Reply