ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവില്‍ ലക്ഷദീപക്കാഴ്ച ഇന്ന്

Devotional

ചെര്‍പ്പുളശ്ശേരി: അയ്യപ്പന്‍കാവില്‍ വൃശ്ചികം ഒന്നുമുതല്‍ ആരംഭിച്ച ദശലക്ഷദീപോത്സവം തിങ്കളാഴ്ച വൈകീട്ട് സമാപിക്കും. ഒരു ലക്ഷം എള്ളുതിരികള്‍ തെളിയിക്കുന്ന ലക്ഷദീപോത്സവക്കാഴ്ചയോടെയാണ് സമര്‍പ്പണം. വൈകീട്ട് 6ന് തന്ത്രി അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട് ആദ്യതിരി തെളിയിക്കും. 5 കോടി രൂപ ചെലവില്‍ ക്ഷേത്രം നവീകരിക്കുന്നതിന്റെ ധനശേഖരണാര്‍ത്ഥം ക്ഷേത്രപുനരുദ്ധാരണസമിതിയാണ് ദശലക്ഷദീപോത്സവം യാഥാര്‍ത്ഥ്യമാക്കിയത്.

 

RELATED NEWS

Leave a Reply