തൃക്കടീരി തിരുവളയനാട് കാവില്‍ നവീകരണകലശം തുടങ്ങി

Devotional, Local News

തൃക്കടീരി: തിരുവളയനാട് ഭഗവതിക്ഷേത്രത്തില്‍ സമ്പൂര്‍ണ നവീകരണകലശം തുടങ്ങി. തന്ത്രി ഈക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടിനെ പൂര്‍ണകുംഭത്തോടെ ക്ഷേത്രത്തിലേയ്ക്കാനയിച്ച് ആചാര്യവരണം നടത്തി. മുളയിടല്‍, രക്ഷോഘ്‌നഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവ നടന്നു. ഈക്കാട്ട് മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി ദിനേഷ് എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മികരായി. വെള്ളിയാഴ്ച ചതുശ്ശുദ്ധി, ധാര, പഞ്ചഗവ്യം, നവകം, കലശാഭിഷേകം, വൈകീട്ട് ഭഗവതിസേവ, മുളപൂജ തുടങ്ങിയവ നടക്കും. ദിവസവും ദേവീഭാഗവത പാരായണം, പ്രസാദ ഊട്ട്, രാത്രി 7.30ന് ഭക്തിപ്രഭാഷണം എന്നിവയുണ്ടാകും. 16ന് 8.50ന് കൊടിമരപ്രതിഷ്ഠയും ദേവീപ്രതിഷ്ഠയും നടക്കും. 19ന് ബ്രഹ്മകലശാഭിഷേകത്തോടെയാണ് സമാപനം. 4.30ന് ക്ഷേത്രസമുച്ചയ സമര്‍പ്പണവുമുണ്ടാകും.

 

RELATED NEWS

Leave a Reply