നാഗകീർത്തി പുരസ്കാര സമർപ്പണത്തിന് പാതിരിക്കുന്നത്ത്മന നാഗക്ഷേത്ര തിരുമുറ്റത്ത് വേദിയൊരുങ്ങുന്നു

Devotional

ചെർപ്പുളശ്ശേരി: വടക്കൻ കേരളത്തിലെ സുപ്രസിദ്ധ നാഗ ക്ഷേത്രമായ മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്ത്മന, വേദ – താന്ത്രിക – കലാസാഹിത്യ മേഖലകളിലെ പ്രഗത്ഭമതികളെ ആദരിയ്ക്കുന്നതിനായി ഏർപ്പെടുത്തിയ നാഗകീർത്തി പുരസ്കാര സമർപ്പണത്തിന് നാഗക്ഷേത്ര തിരുമുറ്റത്ത് വേദിയൊരുങ്ങുന്നു . ഷൊർണൂർ മുണ്ടായ തിരുത്തുമുക്ക് മനയിൽ ശകരനാരായണൻ നമ്പൂതിരി (വേദം) , പട്ടാമ്പി മുതുതല ഈയ്ക്കാട്ടു മനക്കൽ നാരായണൻ നമ്പൂതിരി , പത്മശ്രീ .പി.കെ.നാരായണൻ നമ്പ്യാർ  (കല) എന്നിവർക്കാണ് നലാമത് നാഗകീർത്തി പുരസ്കാരം സമ്മാനിയ്ക്കുക.
ഒക്ടോബർ 8 വ്യാഴാഴ്ച രാവിലെ  9 :30-ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം കവിയും സാഹിത്യപ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷണൻ ഉദ്ഘാടനം ചെയ്യും  കാരിക്കേച്ചർ ആർട്ടിസ്റ്റും,അവതാരകനുമായ ജയരാജ് വാര്യർ മുഖ്യാതിഥിയായിരിക്കും. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻനമ്പൂതിരിപ്പാട് അദ്ധ്യക്ഷനാകും. ഡോ.എൻ.പി.വിജയകൃഷ്ണൻ, പ്രകാശ് കുറുമാപ്പള്ളി , കെ.ആർ.സദാനന്ദൻ, കെ,എം.ശ്രീധരൻ,കെ.മാധവന്‍ നമ്പൂതിരി,ജാതവേദന്‍ നമ്പൂതിരി തുടങ്ങിയവരും സംസാരിയ്ക്കും. പതിനായിരം രൂപയും പ്രശസ്തിഫലകവുമടങ്ങുന്ന നാഗകീർത്തി പുരസ്കാരം സമ്മേളനത്തിൽ സമ്മാനിക്കുo.
കന്നിമാസത്തിലെ ആയില്ല്യം തൊഴാൻ കൂടിയെത്തുന്ന ആയിരക്കണക്കിനു ഭക്തരുടെ സൗകര്യങ്ങൾക്കായി പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതായും, അന്നേ ദിവസം പ്രസാദ ഊട്ട് ഉണ്ടായിരിയ്ക്കുമെന്നും ഇല്ലം ഭാരവാഹികൾ അറിയിച്ചു.

RELATED NEWS

Leave a Reply