പട്ടാമ്പി ഗുരുവായൂരപ്പന്‍ക്ഷേത്രത്തിലെ ഉത്സവം 14ന് കൊടികയറും

Devotional

പട്ടാമ്പി: പടിഞ്ഞാറേമഠം ഗുരുവായൂരപ്പന്‍ക്ഷേത്രത്തിലെ ഉത്സവാഘോഷം 14 മുതല്‍ 21 വരെ നടക്കും. 14ന് രാത്രി 7.45ന് ഉത്സവത്തിന്റെ കൊടിയേറ്റം നടക്കുമെന്ന് ഉത്സവാഘോഷക്കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി. മനോജ്, മാനേജര്‍ മുകുന്ദകൃഷ്ണന്‍, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍! പുതുമന രാവുണ്ണിക്കുട്ടി, മുരളി പെരുമുടിയൂര്‍ തുടങ്ങിയവര്‍ അറിയിച്ചു. അന്നേദിവസം വൈകീട്ട് 6.30ന് ശിവരാമന്‍ നാഗലശ്ശേരി നയിക്കുന്ന സംഗീതസന്ധ്യയുമുണ്ടാകും. ആറാട്ടുവരെ എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികള്‍, ഭക്തിപ്രഭാഷണം, കഥകളി തുടങ്ങിയവയുണ്ടാകും.15ന് വൈകീട്ട് 6.30ന് സംഗീതജ്ഞന്‍ കെ.ജി. ജയന്റെ സംഗീതക്കച്ചേരി, 16ന് വൈകീട്ട് ദക്ഷയാഗം കഥകളി, 17ന് വൈകീട്ട് 3ന് ചാക്യാര്‍കൂത്ത്, 6.30ന് ബാണയുദ്ധം കൃഷ്ണനാട്ടം, 18ന് രാവിലെമുതല്‍ നൃത്തം, ശാസ്ത്രീയസംഗീതം, വൈകീട്ട് മേതില്‍ ദേവികയുടെ മോഹിനിയാട്ടം, 19ന് രാവിലെ 9.30ന് ഭരതനാട്യം, ശാസ്ത്രീയസംഗീതം, മോഹിനിയാട്ടം, കുച്ചുപ്പുടി, തിരുവാതിരക്കളി, 10.30ന് ഉത്സവബലി, 11ന് കഞ്ഞിസദ്യ, വൈകീട്ട് ഇരട്ടത്തായമ്പക എന്നിവയുണ്ടാകും. 20ന് വൈകീട്ട് 7.30ന് ഗജവീരന്മാരുടെ അകമ്പടിയോടെ പള്ളിവേട്ട നടക്കും. ഉത്സവദിവസമായ 21ന് 8ന് പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളം എന്നിവയും വൈകീട്ട് 6ന് ഭാരതപ്പുഴയില്‍ ഭഗവാന് ആറാട്ടും നടക്കും. ആറാട്ടോടെ ഉത്സവം സമാപിക്കും.


RELATED NEWS

Leave a Reply