മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തില്‍ പൂരാഘോഷം തുടങ്ങി

Devotional

ചങ്ങരംകുളം:മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തിന് തുടക്കമായി. ക്ഷേത്രം ട്രസ്റ്റി ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അധ്യക്ഷതയില്‍ സംഗീതസംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനംചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായി. കെ.പി.എസ്. ഉണ്ണി, ഡോ. സീതാലക്ഷ്മി, കെ.വി. സേതുമാധവന്‍, ശിവന്‍, ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.വി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 65 വര്‍ഷമായി ക്ഷേത്രത്തില്‍ കളമെഴുത്തുപാട്ട് നടത്തുന്ന പി.കെ. രാവുണ്ണിക്കുറുപ്പിനെ ചടങ്ങില്‍ ആദരിച്ചു. രാത്രി എട്ടുമണിക്ക് കല്യാണസൗഗന്ധികം ഓട്ടന്‍തുള്ളല്‍ അരങ്ങേറി. തിങ്കളാഴ്ച രാത്രി 10.30ന് നീലക്കടമ്പ് ബാലെ ഉണ്ടാകും.

 

RELATED NEWS

Leave a Reply