മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Devotional

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ചാലക്കുടി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2007ലാണ് ഇതിനു മുമ്പ് മേല്‍ശാന്തിയായത്. ചോറ്റാനിക്കര ക്ഷേത്രം മേല്‍ശാന്തിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും ഗൗരി അന്തര്‍ജനത്തിന്‍റെയും മകനാണ് 46കാരനായ ശ്രീഹരി നമ്പൂതിരി. പ്രാദേശിക പത്രലേഖകനാണ്.

 

RELATED NEWS

Leave a Reply