വേങ്ങനാട്ട് ക്ഷേത്രത്തിൽ സപ്താഹയജ്ഞംആരംഭിച്ചു.

Devotional

മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിൽ പതിനാറാമത്  ശ്രീമദ് ഭാഗവത സപ്താഹയജ്ഞം യജ്ഞാചാര്യൻ കോഴിക്കോട്  പാലഞ്ചേരി നവീൻ ശങ്കറിൻറെ നേതൃത്വ  ത്തിൽ ആരംഭിച്ചു.നിരവധി ഭകതജനങ്ങൾ പങ്കെടുത്ത സമൂഹാരാധനക്കുശേഷം
യജ്ഞാചാര്യൻമാരെ മാലയിട്ട് സ്വികരിച്ചു ആചാര്യവരണം നടത്തി .തുടർന്ന് ക്ഷേത്രം ഊരാളൻ പുറയന്നൂർമന ഡോ. ചിത്രഭാനു നമ്പൂതിരിപ്പാട് യജ്ഞം  ഉദ്ഘാടനം നിർവഹിച്ചു. പി. രാമൻകുട്ടി നായർ, എം. കെ വിശ്വനാഥൻമാസ്റ്റ്ർ, പി. വേണുഗോപാലൻനായർ ക്ഷേത്രം ശാന്തി അരവിന്ദാക്ഷൻ, പാറക്കാട്ടുതൊടി ഗോപാലകൃഷ്ണൻ നായർ  എന്നിവർ സംസാരിച്ചു.  യജ്ഞാചാര്യൻ ശ്രീമദ് ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തി.  കണ്ണൂർ  ഇരിട്ടിയിലെ ശ്രീമതി കമല അന്തർജനം, ചാലക്കുടി ശ്രീ നാരായണൻ ഭട്ടതിരി എന്നിവർ സഹാചാര്യൻമാരാണ്.  സപ്താഹത്തിനോടനുബന്ധിച്ച് 23 ശനിയാഴ്ച്ച വൈകുന്നേരം 6. 30 നു സർവൈശ്വര്യ വിളക്കുപുജയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. സപ്താഹദിനങ്ങളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജ, ഗണപതിഹോമം, സമൂഹാരാധന, ഭഗവത് സേവ,  ചുറ്റു വിളക്ക്, പ്രസാദ ഊട്ട് എന്നിവയുണ്ടാകും.

 
 
 

RELATED NEWS

Leave a Reply