അവഗണനയുടെ ശബരിമല………….മണ്ഡലകാലം തുടങ്ങി

Editorial

മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല വീണ്ടും ഒരുങ്ങി. ഓരോ തീര്‍ത്ഥാടന കാലത്തും കോടികള്‍ വരുമാനമുള്ള ഈ കാനനക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് വേണ്ടി എന്താണ് ദേവസ്വം ബോര്‍ഡ് ചെയ്യുന്നത്? പ്രാഥമിക സൌകര്യം പോലും ഇവിടെ പര്യാപ്തമല്ല. ഇത്തവണ ശൌചാലയങ്ങള്‍ക്കു ഫീസില്ല എന്നതൊഴിച്ചാല്‍ യാതൊരുവിധ പരിഗണനയും അയ്യപ്പന്‍മാര്‍ക്കുവേണ്ടി ചെയ്തിട്ടില്ല. നിരവധി ഭക്തര്‍ എന്തു സൌകര്യം വേണമെങ്കിലും ചെയ്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അതെന്നും ചെവിക്കൊള്ളാന്‍ ദേവസ്വം ബോര്‍ഡിനാവുന്നില്ല. പത്തുകോടി ചിലവില്‍ അന്നദാന മണ്ഡപം പണിയുന്ന പാലക്കാട്ടുകാരന്‍ സുനില്‍സ്വാമി മുതല്‍ സ്വര്‍ണ്ണം പൂശിയ വിജയമല്ല്യ വരെ ദര്‍ശനം നടത്തുന്ന ശബരിമലക്ക് എന്ത് വേണമെങ്കിലും ചെയ്യാന്‍ നിരവധി കോടീശ്വരന്‍മാര്‍ തയ്യാറാണ്. പക്ഷെ പദ്ധതികള്‍ ഉണ്ടാക്കാന്‍ ആരുമില്ല. മാറി മാറി വരുന്ന പ്രസിഡന്റ്മാര്‍ സ്വന്തം കീശ വീര്‍പ്പിക്കാന്‍ ശ്രമിക്കുന്നു. കഴിവുറ്റ പി.ആര്‍.ഒ പോലും ഇപ്പോള്‍ ശബരിമലയിലില്ല. എല്ലാ പൂജയും തൊഴുകുക എന്നല്ലാതെ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ഒന്നും ചെയ്യുന്നില്ല. കുത്തഴിഞ്ഞ ഈ അവസ്ഥക്ക് മാറ്റം വന്നേതീരൂ. ഓരോ തീര്‍ത്ഥാടനകാലവും ചാകരയാക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉണര്‍ന്നു പ്രവര്‍ത്തിച്ചെങ്കില്‍……

RELATED NEWS

Leave a Reply