അശരണര്‍ക്കൊരു കൈതാങ്ങ്

Editorial

തന്റെതല്ലാത്ത കാരണത്താല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നവരാണ് മാസിക ശാരീരിക വെല്ലുവിളികള്‍നേരിടുന്നവര്‍. കേരളത്തില്‍ ഇത്തരത്തിലുള്ളവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. ഇത്തരത്തിലുള്ള കുട്ടികളെ പരിപാലിക്കുന്ന സ്ഥാപനങ്ങള്‍ ഏറെയുണ്ടെങ്കിലും അതില്‍ വേറിട്ടു നില്‍ക്കുന്ന സ്ഥാപനമാണ് മണ്ണാര്‍ക്കാട് വിയ്യക്കുറിശ്ശിയിലെ ഫെയ്ത്ത് ഇന്‍ഡ്യാ സ്പെഷല്‍ സ്കൂള്‍.മണ്ണാര്‍ക്കാട് മേഖലയില്‍ മാനസികവും ശാരീരികവുമായ പ്രശ്ങ്ങള്‍ ഉള്ള കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. തെങ്കരയിലുള്ള പ്ളാന്റെഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ അടിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളാണ് മിക്കവരും. എന്നാല്‍ ഇത്തരം കുട്ടികള്‍ വീട്ടുകാര്‍ക്കും,നാട്ടുകാര്‍ക്കും ബാധ്യതയാവുബോഴാണ് ഇവരെ സ്പെഷ്യല്‍ സ്കൂളുകളില്‍ എത്തിക്കുന്നത്. കൈകാലുകള്‍ തളര്‍ന്നവര്‍, സംസാരശേഷിയില്ലാത്തവര്‍, ബുദ്ധിവികാസം പ്രാപിക്കാത്തവര്‍ ഇങ്ങിനെ പോകുന്നു ഇവരുടെ പോരായ്മകള്‍. ഫെയ്ത്ത് ഇന്‍ഡ്യാ സ്കൂള്‍ സ്ഥാപിച്ചിട്ട് 20 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സ്ഹേത്തിന്റെ നിറകുടവും, കാരുണ്യത്തിന്റെ സ്വാന്തനവുമായി ഇവിടുത്തെ പ്രധാന അദ്ധ്യാപിക വിജയലക്ഷ്മി ടീച്ചറും 30ഓളം സഹപ്രവര്‍ത്തകരും ഈ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്കാണുമ്പോള്‍ ഹൃദയമുള്ളവന്റെ മനസ്സലിയും. പല ഘട്ടങ്ങളിലും ആഹാരത്തിനു പോലും വഴിമുട്ടിയിരിക്കുന്ന ഇവര്‍ക്ക് കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ശബരീട്രസ്റ് എത്തിതോടെ സ്കൂളിന്റെ സുവര്‍ണ്ണകാലം തുടങ്ങി. ആഹാരത്തിന്നും, വസ്ത്രത്തിന്നും മുട്ടില്ലാതായി. എങ്കിലും കുറച്ചുകൂടി വിപുലമായ സൌകര്യങ്ങല്‍ ഈ കുട്ടികള്‍ക്ക് അനിവാര്യമായി മാറിയതോടെ പുതിയ ക്ളാസ് മുറികളും ഹോസ്റലും സ്ഥാപിക്കാന്‍ അധികൃതര്‍ ഒരുങ്ങിക്കഴിഞ്ഞു. ഓടിച്ചാടിനടന്ന് എല്ലാസുഖങ്ങളും അനുഭവിച്ച് ജീവിക്കുന്ന നമ്മുടെ കുരുന്നുകളെ ഒരിക്കലെങ്കിലും ഈ സ്കൂളില്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കണം.നമ്മുക്കും ഇത്തരത്തില്‍ കുട്ടികളെ എങ്ങിനെ സഹായിക്കാനാവും എന്നു കണ്ടെത്തണം. അവരോടൊന്നിച്ച് ഒരു ദിവസമെങ്കിലും ചെലവിടാനുളള അകനുമ്പ ഉണ്ടാവണം. എന്റോള്‍ സള്‍ഫാനെതിരെ ഒന്നിച്ചു പൊരുതുവാന്‍ നമ്മുടെ സമൂഹത്തിനെ സജ്ജമാക്കണം. ഇതെല്ലാം നമ്മുടെ കടമയും കര്‍ത്തവ്യവുമാണ്. എല്ലാ സാമ്പത്തിക സഹകരണമുണ്ടായിട്ടും ഈ സ്കൂളിന്റെ പ്രവൃത്തങ്ങള്‍ ഏറ്റെടുക്കുകയും ഈ പാവങ്ങളുടെ കണ്ണീരൊപ്പുകയും ചെയ്യാന്‍ മുതിര്‍ന്ന ശബരിഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ നമുക്കും പങ്കാളികളാവാം. അതിന്റെ കാരുണ്യത്തിന്റെ വെളളിവെളിച്ചം നമ്മുടെ മനസ്സിലേക്കും കടന്നുവരട്ടെ.

RELATED NEWS

Leave a Reply