ആനയൂട്ടെന്ന തട്ടിപ്പ്

Editorial

പാവം ആനകളെ വെറുതെ വിട്ടുകൂടെ

ഈ അടുത്തകാലത്തായി ക്ഷേത്രങ്ങളില്‍ കണ്ടു വരുന്ന പ്രവണതയാണ് ആനയൂട്ടുകള്‍. പട്ടയും പയും തിന്നുന്ന ആനകള്‍ക്ക് ചോറും കറികളും വിളമ്പുകയും അത് പണം അടച്ച് ശീട്ടാക്കി ആനക്ക് വായില്‍ വെക്കാന്‍ കൊതിക്കുകയും ചെയ്യുന്ന പാവം ഭക്തജങ്ങളെ പിഴിയുന്ന ഒരേര്‍പ്പാടായി ഇത് മാറികഴിഞ്ഞു. അഷ്ടദ്രവ്യ ഗണപതിഹോമം എന്നത് പവിത്രമാണ്. അതില്‍ ആനക്കുള്ള സ്ഥാനം എന്താണ്? ഗണപതിയെ ആനയോടുപമിച്ച് കാട്ടില്‍ വിഹരിക്കുന്ന ആനഎന്ന പടുകൂറ്റന്‍ ജന്തുവിനെ നാട്ടില്‍ കൊണ്ടുവന്ന് നടത്തുന്ന പീഢനങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ആനയൂട്ട് കഴിഞ്ഞ് ഒരു ആ പരിഭ്രാന്തി പരത്തി. ഇതു നാട്ടുകാരുടെ ഇടയിലേക്ക് ഓടിയാല്‍ ആരുത്തരം പറയും? അല്ലങ്കില്‍ കോടീശ്വരന്‍മാര്‍ വളര്‍ത്തുന്ന ആനകള്‍ക്ക് എന്തിനാണ് പാവപ്പെട്ട ജനത ഉരുട്ടി വിഴുങ്ങാന്‍ കൊടുക്കുന്നത്? ആനകളെ ഉത്സവപറമ്പുകളില്‍ എഴുന്നള്ളിക്കുന്നത് കൌതുകമാണ്. എന്നാല്‍ എരണ്ടകെട്ടെന്ന രോഗം പടര്‍ത്തുന്ന ആനയൂട്ടാവശ്യമുണ്ടോ? ചിന്തിക്കേണ്ട വിഷയമാണ്. പണത്തിനു വേണ്ടി ഭക്തി വിറ്റുകാശുണ്ടാക്കുന്നവര്‍ അല്‍പ്പം ചിന്തിച്ചിരുന്നുവെങ്കില്‍…..

RELATED NEWS

Leave a Reply