എസ്.വൈ.എസ് ഹജ്ജ് സംഘം മക്കയിലെത്തി

Editorial
മക്ക: മലപ്പുറം സുന്നി മഹല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്.വൈ.എസ് ഹജ്ജ് സംഘം മക്കയിലെത്തി.കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് പുറപ്പെട്ട് മക്കയിലെത്തി പ്രഥമ ഉംറ നിര്‍വഹിച്ച് അജ് യാദിലെ അല്‍ ശുഹദാ ഹോട്ടലിലാണ് താമസിക്കുന്നത്. എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പിന് കീഴിലുള്ള ഇരുപത്തിനാലാമത് സംഘമാണ് ഈ വര്‍ഷം മക്കയിലെത്തിയത്. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്് പൂക്കാട്ടൂരാണ് സംഘത്തിന്റെ ചീഫ് അമീര്‍. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സലീം എടക്കര, ഓഫീസ് സെക്രട്ടറി ഫവാസ് ഹുദവി കോടിയാട് എന്നിവര്‍ അസിസ്റ്റന്റ് അമീറുമാരും പട്ടാമ്പി ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ഡോ. ഹംസ മെഡിക്കല്‍ ഓഫീസറുമാണ്. മക്കയിലെത്തിയ സംഘത്തെ മക്ക എസ്.വൈ.എസ്, കെ.എം.സി.സി ഭാരവാഹികള്‍ സ്വീകരിച്ചു. പാലോളി മുഹമ്മദലി, മുജീബ് പൂക്കോട്ടൂര്‍, കുഞ്ഞി മോന്‍ കാക്കി, കരീം ബാഖവി പൊ•ള, അശ്‌റഫ് മിസ്ബാഹി, ഹംസ ഹാജി മണ്ണാര്‍മല, ലിയാഖത്തലി നെല്ലിക്കുത്ത്, നൂറുദ്ദീന്‍ കാപ്പ് സംബന്ധിച്ചു.

RELATED NEWS

Leave a Reply