ഒത്തുകളി സമരങ്ങള്‍…..അണികളില്‍ അമര്‍ഷം, ഇരകളാകുന്നത് പോലീസും ജനങ്ങളും

Editorial

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ ആവേശം കെട്ടടങ്ങിയതില്‍ അണികളില്‍ അമര്‍ഷം. പൊതുവെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയ് ഈ സമരത്തില്‍ അതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍ വി.എസ്. പക്ഷം സോളാര്‍ പ്രശ്ത്തില്‍ മുന്നേറുമോ എന്ന ഭയവും സി.പി.എം. ശക്തമായി സമരത്തന്ആഹ്യാനം ചെയ്യുകയും ചെയ്തതോടെ പിണറായിക്ക് പിന്തുണ കൊടുക്കേണ്ടതായി വന്നു. ആദ്യം ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുക എന്ന് പറഞ്ഞെങ്കിലും സെക്രട്ടറിയേററ്ന് മുമ്പില്‍ എത്തിയത് വെറും പതിനയ്യായിരം ജനങ്ങളായിരുന്നു. സമരത്തിന്റെ തലേന്നുതന്നെ സ്യൈത്തെ പിന്‍വലിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായത് സി.പി.എം. ഉം കോണ്‍ഗ്രസും നടത്തിയ രഹസ്യ ധാരണയുടെ ഫലമാണ്. നെരിയ സംഘര്‍ഷമുണ്ടായ മേഘലകളില്‍ തോക്കള്‍ ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അണികള്‍ നെതാക്കള്‍ക്കെതിരെ തട്ടികയറി. ഇതിനിടെ കണ്‍ഡ്രോള്‍മെന്റ് ഗറ്റ് വഴി മന്ത്രിമാര്‍ അകത്ത് പ്രവേശിച്ചതോടെ സമരത്തിലെ ഒത്തുകളി പലരും മസ്സിലാക്കി കഴിഞ്ഞിരുന്നു. സെക്രട്ടറിയേറ്റ് അവധി പ്രഖ്യാപിച്ചതോടെ ഈ ഒത്തുകളി കൂടുതല്‍ തെളിഞ്ഞു തന്നെ കാണാനായി. പിണറായി നെരിടുന്ന ലാവ്ന്ല്‍ കേസും വിവാദമായ ടി.പി.ചന്ദ്രന്‍ വധക്കേസും കുത്തിപൊങ്ങാതിരിക്കാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സി.പി.എം. സോളാര്‍ കേസി നിര്‍വീര്യമാക്കുമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ നിന്ന് എത്തിയ അണികള്‍ക്ക് വെള്ളവും, ഭക്ഷണവും കിട്ടാതെ തിരുവന്തപുരം നഗരത്തില്‍ അലയേണ്ടിവന്നതും അണികളില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍ എല്‍.ഡി.എഫ്. നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം കേരളത്തിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വിഡ്ഢികളാക്കുകയായിരുന്നു. കേരളത്തിലെ ചില മാധ്യമങ്ങളും ഈ കളിക്ക് കൂട്ടുനിന്നിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ജീവക്കാരുടെ സമരങ്ങളും ഭൂസമരവും നിര്‍വീര്യമായതും ഇത്തരം ഒത്തുകളികള്‍ തന്നെയാണ്. വാസ്തവത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നുചേര്‍ന്നുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര ഭരണ രീതിയാണ് കേരളത്തില്‍ ആവര്‍ത്തിച്ചുവരുന്നത്.

RELATED NEWS

Leave a Reply