ഒരു ഗ്രാമം പറഞ്ഞ കഥ ജില്ലയില്‍ പര്യടനം തുടങ്ങി

Editorial

ഗ്രാമസഭകളിലെ പൊതുജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ജനകീയാസൂത്രണ പ്രക്രിയയില്‍ ഗ്രാമസഭകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശമിത്രം പദ്ധതി തെരുവുനാടകം ജില്ലാതല പര്യടന ഉദ്ഘാടനം പെരിന്തല്‍മണ്ണയില്‍ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി. ജില്ലാ പ്ലാനിങ് ഓഫീസര്‍, പെരിന്തല്‍മണ്ണ സി.ഐ, പെരിന്തല്‍മണ്ണ എ.എസ്.ഐ എന്നിവര്‍ പങ്കെടുത്തു.
”ഒരു ഗ്രാമം പറഞ്ഞ കഥ” എന്നതാണ് നാടകത്തിന്റെ പേര്. ജനമൈത്രി പോലീസാണ് തദ്ദേശമിത്രം അവതരിപ്പിക്കുന്ന നാടകം ജനങ്ങളിലേക്ക് എത്തിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനക്ഷേമ പദ്ധതികളെക്കുറിച്ചും ഓരോ പ്രദേശത്തെയും വികസന പ്രക്രിയകളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഗ്രാമസഭയെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നതാണ് നാടക അവതരണത്തിന്റെ ലക്ഷ്യം.
കേരളാ പോലീസ് ഉദ്യോഗസ്ഥരായ നുജുമുദീന്‍, ഷറഫ്, ബാബു , അജികുമാര്‍, ചന്ദ്രകുമാര്‍, ജയന്‍, ഷൈജു, സുനില്‍ കുമാര്‍ ,ഷം നാദ് എന്നിവരാണ് നാടകത്തില്‍ വേഷമിടുന്നത് . ഇന്ന് തിരൂര്‍, തിരൂരങ്ങാടി , മലപ്പുറം എന്നിവിടങ്ങളിലും നാളെ ( മഞ്ചേരി, കൂട്ടിലങ്ങാടി, കൊണ്ടോട്ടി എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കും.

RELATED NEWS

Leave a Reply