കലക്ടറുടെ മാതൃകാപ്രവര്‍ത്തനം കാണാന്‍ മന്ത്രി വീട്ടിലെത്തി

Editorial

മാലിന്യ സംസ്‌കരണത്തിന്റ മലപ്പുറം മാതൃകാപ്രവര്‍ത്തനം നേരില്‍ കാണാന്‍ മന്ത്രി എ.കെ ബാലന്‍ കലക്ടറുടെ ഔദ്യോഗിക വസതി സന്ദര്‍ശിച്ചു. മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഔദ്യോഗിക തുടക്കമാവുന്നതിന് മുമ്പ് തന്നെ ജില്ലയില്‍ ആരംഭിച്ചിരുന്നു . മന്ത്രി കെ.ടി ജലീലും ജില്ലാ കലക്ടര്‍ അമിത് മീണയും വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് നേരത്തെ മാതൃക സൃഷ്ടിച്ചിരുന്നു . ഇക്കാര്യം എ.കെ ബാലന്‍ സല്യൂട്ട് സ്വീകരിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു . മാതൃകാപ്രവര്‍ത്തനം നടത്തിയതിന് ജില്ലയ്ക്ക പ്രത്യേകം അഭിനന്ദനവും അദ്ദേഹം നല്‍കിയിരുന്നു .

പി.ഉബൈദുള്ള എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ്, വാര്‍ഡ് കൗസിലര്‍ ഹാരിസ് ആമിയന്‍ എിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു . പ്ലാന്റിന്റെ പ്രവര്‍ത്തന രീതി മന്ത്രി ചോദിച്ച് മനസ്സിലാക്കി.

RELATED NEWS

Leave a Reply