കേരഗ്രാമം;വിശദീകരണ യോഗം നടത്തി

Editorial

കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കുഴിമണ്ണ പഞ്ചായത്തില്‍ നടത്തിയ വിശദീകരണ യോഗം പി.കെ ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തെങ്ങ് കൃഷിയിലൂടെ ആദായം വര്‍ധിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷിക പരിപാലനം, ഇടവിളകൃഷി, സമ്മിശ്ര കൃഷി എന്നിവയ്ക്ക് സഹായം നല്‍കുന്നതാണ് പദ്ധതി. ജില്ലയില്‍ മൊത്തം ഏഴ് കേരഗ്രാമങ്ങളാണുള്ളത്.
കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പിവി മനാഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെഹറുീസ, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ സി.എം മുസ്തഫ, പുളിക്കല്‍ മുഹമ്മദ്, റുഖിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുട്ടിരായിന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സദാനന്ദന്‍, കൃഷി അസിസ്റ്റന്റ് കൃഷ്ണ ദാസ്, കൃഷി ഓഫീസര്‍ ടി നജ്മുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

RELATED NEWS

Leave a Reply