കൊലപാതക രാഷ്ട്രീയത്തിനെതിരെ ആം ആദ്മി പാർട്ടിയുടെ ഉപവാസം.

Editorial

കണ്ണൂരില്‍ നടക്കുന്നത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അല്ല അരാഷ്ട്രീയ കൊലപാതകങ്ങളാണ്. ജനാധിപത്യത്തില്‍ രാഷ്ട്രീയം എന്നത് ചർച്ചകളിലൂടെ ആണ് നടക്കേണ്ടത്. രാഷ്ട്രീയ ചർച്ചകള്‍ ഒഴിവാക്കുവാനും പലതും മറച്ചു വെക്കുവാനും വേണ്ടിയാണ് കൊലപാതകങ്ങള്‍ നടത്തുന്നത്.

കണ്ണൂരില്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും എതിരെ പൊതു ജന മനസാക്ഷി ഉണർത്താനായി ആം ആദ്മി പാര്ട്ടില ഏക ദിന ഉപവാസം കണ്ണൂര്‍ സ്റ്റെടിയം കോർണറിൽ നടന്നു. സംസ്ഥാന കൺവീനർ സി ആര്‍ നീലകണ്ടന്‍ സമരം ഉപവാസം ഉദഘാടനം ചെയ്തു. അധ്യക്ഷന്‍ ഗോപാലന്‍, വിജയന്‍, ജേകബ് മേലേടത്ത്, കണ്ണൂര്‍ പാര്‌ലമെന്റ് നിരീക്ഷകന്‍ അഡ്വ: കസ്തൂരി ദേവന്‍ ,വയനാട് പാർലമെന്റ് നിരീക്ഷകന്‍ ഷൌക്കത്ത് അലി എരോത് എന്നിവര്‍ പങ്കെടുത്തു. പരിസ്ഥിതി പ്രവർത്തകന്‍ ഹരി ചക്കരക്കല്ല് നാരങ്ങ നീര് നല്കി ഉപവാസം അവസാനിപിച്ചു.

RELATED NEWS

Leave a Reply