ജില്ലാ കലക്ടറുടെ താലൂക്കതല ജനസമ്പര്‍ക്ക പരിപാടിക്ക് കൊണ്ടോട്ടിയില്‍ തുടക്കമായി

Editorial

ജില്ലാ കലക്ടര്‍ നേരിട്ടെത്തി പെതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന താലൂക്ക് തല ജനസമ്പര്‍ക്ക് പരിപാടിക്ക് കൊണ്ടോട്ടിയില്‍ തുടക്കമായി. 601 പരാതികളാണ് പരിപാടിയില്‍ ലഭിച്ചത്. 341 പരാതികള്‍ നേരത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിച്ചതാണ്. 260 പരാതികള്‍ ജനസമ്പര്‍ക്ക വേദിയിലും ലഭിച്ചു. പരാതികളില്‍ ജില്ലാ കലക്ടര്‍ അമിത് മീണ നേരിട്ട് തീര്‍പ്പ് കല്‍പ്പിക്കുകയും ചിലകേസുകളില്‍ ജില്ലാ തല ഉദേ്യാഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.

കുടി വെള്ള പ്രശ്‌നം,അതിര്‍ത്തി തര്‍ക്കം,ചികിത്സാ സഹായം. പട്ടയം തുടങ്ങിയ നിരവധി പരാതികളാണ് പരിപാടിയില്‍ ലഭിച്ചത്. ഭിന്നശേഷിക്കാരായ പരാതിക്കാര്‍ക്ക് വേദിയിലെത്തുന്നതിനു സംഘാടകര്‍ സൗകര്യങ്ങള്‍ ചെയ്തിരുന്നു . വേദിയിലേക്ക് വിളിച്ചു വരുത്താതെ ഇത്തരം ആളുകളുടെ സമീപമെത്തി ജില്ലാ കലക്ടര്‍ പരാതി പരിശോധിക്കുകയും ചെയ്തു.
. ജില്ലാതല ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നേരത്തെ സ്വീകരിച്ചിരുന്നു . എന്നാല്‍ നിശ്ചിത സമയത്തിനകം പരാതി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ജനസമ്പര്‍ക്ക വേദിയിലും പരാതി സ്വീകരിക്കുന്നതിന് സൗകര്യം ചെയ്തു കൊടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധന സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ, എ.പി.എല്‍-ബിപി.എല്‍. കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ എന്നിവ ഈ പരിപാടിയില്‍ സ്വീകരിച്ചിരുന്നില്ല. ആഗസ്ത് 30 നകം ആദ്യഘട്ട ജനസമ്പര്‍ക്ക പരിപാടി ജില്ലാകലക്ടര്‍ പൂര്‍ത്തിയാക്കും.
.അടുത്ത താലൂക്കതല ജനസമ്പര്‍ക്ക പരിപാടി ആഗസ്ത് 18 ന് പൊന്നാനി മിനിസിവില്‍ സ്റ്റേഷനില്‍ നടക്കും. തിരൂരങ്ങാടി – ആഗസ്ത് 21ന് തിരൂരങ്ങാടി മിനിസിവില്‍സ്റ്റേഷന്‍., നിലമ്പൂര്‍ – ആഗസ്ത് 23, വണ്ടൂര്‍ ബ്ലോക്ക് ഓഫിസ., പെരിന്തല്‍മണ്ണ – 24 പെരിന്തല്‍ മണ്ണടൌൺ ഹാള്‍., ഏറനാട് – ആഗസ്ത് 29 മഞ്ചേരി ടൌൺ ഹാള്‍. തിരൂര്‍ – ആഗസ്ത് 30, തിരൂര്‍ ടൌൺ ഹാള്‍. എന്നിങ്ങനെയുള്ള തീയതികളില്‍ മറ്റ് താലൂക്കുകളിലെ ജനസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ടി.വിജയന്‍,ഡപ്യുട്ടി കലക്ടര്‍മാരായ വി.രാമചന്ദ്രന്‍,സി.അബ്ദുല്‍ റഷീദ്, നിര്‍മ്മല കുമാരി ,ആര്‍.ഡി.ഒ. ടി.വി. സുഭാഷ്, തഹസില്‍ദാര്‍ എന്‍. പ്രേമചന്ദ്രന്‍, തുടങ്ങിയവര്‍ അദാലത്തിന് നേത്യത്വം നല്‍കി.

RELATED NEWS

Leave a Reply