ഡി സിനിമാസ് സ്ഥാപിച്ചതിന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ റവന്യൂ വകുപ്പ്

Editorial

തിരുവനന്തപുരം: നടന്‍ ദിലീപ് പുറമ്പോക്ക് ഭൂമി കൈയേറി ഡി സിനിമാസ് എന്ന സിനിമാ സമുച്ചയം സ്ഥാപിച്ചതിന്റെ എല്ലാ രേഖകളും ഹാജരാക്കാന്‍ നടനോട് റവന്യൂ വകുപ്പ് നിര്‍ദ്ദേശിച്ചു. ദിലീപിനെ കൂടാതെ ജില്ലാ സര്‍വെ സൂപ്രണ്ട് അടക്കം ഏഴ് പേരോടും ഭൂമിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമി കൈയേറിയെന്ന ആരോപണത്തെക്കുറിച്ച്‌ അടിയന്തരമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം കളക്ടര്‍ക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ദിലീപിന്റെ മൊത്തം ഭൂമിയുടെയും പഴയ ഉടമസ്ഥാവകാശ രേഖകള്‍ സംബന്ധിച്ച ഉന്നതതല അന്വേഷണത്തിനും റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ചാലക്കുടിയിലെ കൈയേറ്റ ഭൂമിയിലാണ് ദിലീപ് ഡി സിനിമാസ് തിയേറ്റര്‍ നിര്‍മിച്ചതെന്നു തൃശൂര്‍ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചാലക്കുടി ഡി സിനിമാസ് തിയേറ്റര്‍ നിര്‍മ്മിച്ചത് കൈയേറ്റ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി സന്തോഷ് എന്നയാള്‍ 2015 ജൂണ്‍ 11ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിശോധിക്കാന്‍ അദ്ദേഹം കളക്ടര്‍ക്കു കൈമാറി. എന്നാല്‍ ദിലീപിന് അനുകൂലമായ തീരുമാനമാണ് അന്നത്തെ കളക്ടര്‍ എടുത്തത്.

RELATED NEWS

Leave a Reply