തൊഴില്‍ പരിശീലനപദ്ധതി:ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു .

Editorial

ദാരിദ്ര്യരേഖയ്ക്കു താഴെയുളള പട്ടികജാതി കുടുംബങ്ങളുടെ വരുമാന വര്‍ദ്ധനവിനുതകുന്ന തരത്തില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിനും തൊഴില്‍ സംരംഭങ്ങള്‍ക്കുമുളള കേന്ദ്രസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലക്കനുവദിച്ച പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ചൂഷണത്തില്‍പ്പെടാതെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിപ്പെടാനുളള ശ്രമങ്ങള്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വരും തലമുറ പരമ്പരാഗതമായ ജോലികളില്‍ നിന്നും മാറി സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് എത്തിപ്പെടാനുളള ശ്രമങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ഈ ഫണ്ട് ഉപയോഗിച്ച് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നല്‍കിയ പി.എസ്‌സി പരിശീലനപരിപാടിയില്‍ പങ്കെടുത്ത് സര്‍ക്കാര്‍ ജോലി നേടിയ രണ്ടു പേരെ യോഗം അഭിനന്ദിച്ചു. യോഗത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ഉന്നമനത്തിനായി വകുപ്പുകള്‍ നടത്തുന്ന പദ്ധതികള്‍ വിശദീകരിച്ചു
യോഗത്തില്‍ വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ. ശ്രീലത, പട്ടികജാതി വികസന ഓഫീസര്‍ ലതാ നായര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വര്‍ക്കിംഗ് ഗ്രൂപ്പ് സര്‍ക്കാര്‍ നോമിനി പി. കുട്ടായി എന്നിവര്‍ പ്രസംഗിച്ചു.

RELATED NEWS

Leave a Reply