പാലക്കാട്, മലപ്പുറം ജില്ലകളിൽ പകർച്ച വ്യാധികൾ പടരുന്നു

Editorial

ഇരു ജില്ലകളിലും വിവിധ പകർച്ച വ്യാധികൾ പടരുന്നു. പാലക്കാട് ഡെങ്കിപ്പനിയും മലപ്പുറത്ത് മഞ്ഞപ്പിത്തവുമാണ് സ്ഥിതീകരിച്ചിരിക്കുന്നത്. മഴക്കാലം അടുത്ത ഈ സമയത്ത് ഇത്തരം രോഗങ്ങൾ പടർന്നു പിടിക്കുന്നതിനെ ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ഡെങ്കിപ്പനി പാലക്കാട് മരുത റോഡ് ഭാഗങ്ങളിലും മഞ്ഞപ്പിത്തം മലപ്പുറത്ത് അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂരിലുമാണ് കാര്യമായി കണ്ടുവരുന്നത്. എറണാംകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ കഴിഞ്ഞ ആഴ്ച്ച വലമ്പൂരിലെ ഒരു യുവാവ് മരണപ്പെട്ടിരുന്നു. ഇരു ജില്ലകളിലുമായി നിരവധി ആളുകൾ ചികിത്സയിലുമാണ്. എന്നാൽ ,ആശങ്കപ്പെടാനില്ലെന്നും വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് പറയുന്നു.പലപ്പോഴും ജീവിത ശൈലിയിലെ അശ്രദ്ധ മൂലവും രോഗം വന്നാൽ ഫലപ്രദമായ ചികിത്സ നടത്താത്തതുമാണ് രോഗങ്ങൾ മാരകമായി മാറാൻ കാരണം.പലരും സ്വയം ചികിത്സിക്കുകയോ നാടൻ ചികിത്സാ രീതികൾക്കു പിന്നാലെ പോവുകയോ ചെയ്യുകയാണ്. അതു കൊണ്ട് ഈ വിഷയത്തിൽ ബോധവത്ക്കരണ പരിപാടികൾ നടത്തി വരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. വേനൽക്കാലമായതിനാൽ കുടിവെള്ളത്തിലൂടെയാണ് രോഗം പടരുന്നതെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

RELATED NEWS

Leave a Reply