പ്രകൃതി സൗഹൃദ ഉല്‍പ്പങ്ങളുമായി ജില്ലാ ശുചിത്വ മിഷന്‍ പ്രദര്‍ശനം

Editorial

പുനരുപയോഗ സാധ്യതകളും, ബദല്‍ ഉല്‍പ്പങ്ങളും ഉപയോഗിച്ച് പ്ലാസ്റ്റിക് നിത്യ ജീവിതത്തില്‍ നിും ഒഴിവാക്കാന്‍ എങ്ങനെ കഴിയും എന്ന് തെളിയിച്ച് മലപ്പുറം ജില്ലാ ശുചിത്വ മിഷന്റെ പ്രദര്‍ശനം ജന ശ്രദ്ധയാകര്‍ഷിച്ചു. സിവില്‍ സ്റ്റേഷനില്‍ ഒരുക്കിയ പ്രദര്‍ശനം ഹരിത കേരള സൃഷ്ടിക്കായുള്ള ബോധവല്‍ക്കരണവും ബദല്‍ ഉപാധികളുടെ പ്രോത്സാഹനവും ഹരിത നിയമാവലി നടപ്പിലാക്കാനുമുള്ള അനന്ത സാധ്യതകളെ ബോധ്യപ്പെടുത്തുതുമായിരുന്നു .
എറണാംകുളം സെന്റ് തെരേസസ് കോളേജ് ഹോം സയന്‍സ് വിഭാഗം രൂപ കല്‍പന ചെയ്ത് തുണികൊണ്ട് നിര്‍മ്മിച്ച പൗച്ച് കം ക്യാരി ബാഗ് ജില്ലാ കലക്ടര്‍ അമിത് മീണയില്‍ നിന്ന് സ്വീകരിച്ച് വി. അബ്ദുറഹിമാന്‍ എം.എല്‍.എ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം,എല്‍.എ മാരായ പി. ഉബൈദുള്ള, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. കെ ബഷീര്‍, എം. ഉമ്മര്‍, ടി.വി ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
തുണി സഞ്ചികള്‍, തുണി ബാഗുകള്‍, പേഴ്‌സുകള്‍, ഓഫീസ് ഉപയോഗത്തിനുതകുന്ന ഫയലുകള്‍, പാള തൊപ്പികള്‍ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയാറുള്ള പ്ലാസ്റ്റിക് കയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വിവിധ തരം പായ, കൊട്ട ‘, ബോക്‌സ് എന്നിവ പ്രദര്‍ശിപ്പിച്ചു. പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് നടത്തിയ ജീവനക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ തിരൂരങ്ങാടി തഹസില്‍ദാര്‍ സജി ഇ മെന്‍ഡിസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എഫ് ഉണ്ണകൃഷ്ണന്‍ എന്നിവര്‍ വിതരണം ചെയ്തു.
പ്രകൃതി സൗഹൃദ പ്ലേറ്റുകള്‍, ഗ്ലാസ്സുകള്‍, ബൗളുകള്‍ എന്നിവ ഉപയോഗിച്ച് വിവാഹം, പാര്‍ട്ടി തുടങ്ങിയ ആഘോഷങ്ങള്‍ നടത്തികൊടുക്കുന്ന പലാസിയോ കാറ്ററിംഗ് സര്‍വ്വീസും മേളയില്‍ പങ്കെടുത്തു. അരീക്കോട് നാദിര്‍ഷ, എടപ്പാള്‍ മോഹനന്‍, മുഹമ്മദ് റസീം- റീസൈക്കിള്‍ ക്ലബ്, പെരിന്തല്‍മണ്ണ, വിഷ്ണു പ്രിയ, അപ്‌സര ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് പാലക്കാട്, ദേവിക, സെന്റ്‌തെരേസാസ് കോളേജ് എറണാംകുളം, റൈഹാനത്ത് കെ.പി, സൗപര്‍ണിക ബാഗ് നിര്‍മ്മാണ യൂണിറ്റ്, വള്ളിക്കാപ്പറ്റ എന്നിവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply