ബാങ്കുകളുടെ ദ്രോഹ നടപടികൾക്കെതിരെ പെരിന്തൽമണ്ണയിൽ വ്യാപാരികളുടെ മാർച്ച്

Editorial

പെരിന്തൽമണ്ണ: ബാങ്കുകളുടെ പൊതുജന – വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി പെരിന്തൽമണ്ണയിൽ എസ്.ബി.ഐ ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. അന്യായമായ സർചാർജുകൾ പിൻവലിക്കുക, വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത്. സംസ്ഥാന കമ്മിറ്റിയംഗം കെ.സുബ്രഹ്മണ്യൻ ഉദ്‌ഘാടനം നിർവഹിച്ചു. ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.പി ശശിധരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.പി അബ്ബാസ്, അബ്ദുസലാം ,ഹുസൈൻ ,അഷ്റഫ് ,മനോജ് ,മുഹമ്മദലി , മൻസൂർ നെച്ചിയിൽ, ഷാജി കിഴിശേരി എന്നിവർ നേതൃത്വം നൽകി.

RELATED NEWS

Leave a Reply