മദ്യം ജയിക്കുന്നു , മനുഷ്യത്വം മരിക്കുന്നു ;എസ്.വൈ.എസ്താലൂക്ക്ഓഫീസ് ധര്‍ണ ഇന്ന്

Editorial

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെമദ്യം ജയിക്കുന്നു മനുഷ്യത്വം മരിക്കുന്നു എന്ന പ്രമേയത്തില്‍സുന്നി യുവജന സംഘംജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ഇന്ന് ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. കാലത്ത് 10 മണിക്ക് ആരംഭിക്കുന്ന ധര്‍ണയില്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും അണി നിരക്കും. പെരിന്തല്‍മണ്ണ താലൂക്ക്ഓഫീസിലേക്ക് നടത്തുന്ന ധര്‍ണ പെരിന്തല്‍മണ്ണ ടൌൺ ജുമാ മസ്ജിദ് പരിസരത്ത് നിന്ന് റാലിയോടെയാരംഭിച്ച് താലൂക്ക് ഓഫീസ് പരിസരത്ത് സമാപിക്കും. സമസ്തജില്ലാ ജനറല്‍സെക്രട്ടറി പി കുഞ്ഞാണിമുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് പ്രമേയ പ്രഭാഷണം നടത്തും. തിരൂരങ്ങാടി താലൂക്ക്ഓഫീസിലേക്ക് നടത്തുന്ന ധര്‍ണ ചെമ്മാട് താജ്ഓഡിറ്റോറിയം പരിസരത്ത് നിന്ന് റാലിയോടെയാരംഭിച്ച് താലൂക്ക് ഓഫീസ് പരിസരത്ത് സമാപിക്കും. സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗസില്‍ ജനറല്‍സെക്രട്ടറിഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യും. നാസര്‍ഫൈസികൂടത്തായി, യുശാഫി ഹാജി പ്രഭാഷണം നടത്തും. നിലമ്പൂര്‍ താലൂക്ക്ഓഫീസിലേക്ക് നടത്തുന്ന ധര്‍ണ ചന്തക്കുന്നു ബംഗ്ലാവ്കുന്ന് റോഡ് പരിസരത്ത് നിന്നാരംഭിച്ച് താലൂക്ക്ഓഫീസ് പരിസരത്ത് സമാപിക്കും. എസ്.വൈ.എസ്‌സംസ്ഥാന ട്രഷറര്‍ ഹാജികെ മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സത്താര്‍ പന്തലൂര്‍ പ്രമേയ പ്രഭാഷണം നടത്തും. അബ്ദുല്‍ ഹമീദ്‌ഫൈസി അമ്പലക്കടവ്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഫാദര്‍ റവറന്റ്മാത്യു വട്ടിയാണിക്കല്‍, ഡോ. ദര്‍മ്മാനന്ദ സ്വാമികള്‍ കരേക്കാട് പ്രസംഗിക്കും. പൊന്നാനി താലൂക്ക്ഓഫീസിലേക്ക് നടത്തുന്ന ധര്‍ണ പൊന്നാനി ബസ്റ്റാന്റ് പരിസരത്ത് നിന്ന് റാലിയോടെയോടെയാരംഭിച്ച്താലൂക്ക് ഓഫീസ് പരിസരത്ത് സമാപിക്കും. പൊന്നാനി ഖാസിഎം.പിമുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണംപിള്ളി മുഹമ്മദ് ഫൈസിമുഖ്യ പ്രഭാഷണം നടത്തും. സി ഹരിദാസ്മുഖ്യാതിഥിയാകും. തിരൂര്‍താലൂക്ക് ഓഫീസിലേക്ക് നടത്തുന്ന ധര്‍ണ തിരൂര്‍ പാന്‍ബസാര്‍റിംഗ്‌റോഡ് പരിസരത്ത് നിന്ന് റാലിയോടെയാരംഭിച്ച് താലൂക്ക്ഓഫീസ് പരിസരത്ത് സമാപിക്കും. എസ്.വൈ.എസ്‌സംസ്ഥാന ജനറല്‍സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍മുഖ്യ പ്രഭാഷണം നടത്തും. കൊണ്ടോട്ടി താലൂക്ക്ഓഫീസിലേക്ക് നടത്തുന്ന ധര്‍ണ ഖാസിയാരകം പള്ളി പരിസരത്ത് നിന്ന് റാലിയോടെയാരംഭിച്ച് താലൂക്ക്ഓഫീസ് പരിസരത്ത് സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ പ്രമേയ പ്രഭാഷണം നടത്തും. ഷാജഹാന്‍ റഹ്മാനി, ആസിഫ് ദാരിമി പുളിക്കല്‍ പ്രസംഗിക്കും. ഏറനാട്താലൂക്ക്ഓഫിസിലേക്ക് നടത്തുന്ന ധര്‍ണ മഞ്ചേരി പാണ്ടിക്കാട്‌റോഡിലെ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് റാലിയോടെയാരംഭിച്ച് താലൂക്ക് പരിസരത്ത് സമാപിക്കും. എസ്.വൈ.എസ്ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എ റഹ്മാന്‍ ഫൈസി, ഫരിദ് റഹ്മാനി കാളികാവ് പ്രമേയ പ്രഭാഷണം നടത്തും. അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ് മുഖ്യാതിഥിയാകും

RELATED NEWS

Leave a Reply